Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2022 11:06 PM IST Updated On
date_range 16 Jan 2022 11:06 PM ISTഅണ്ടർ-19 ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ
text_fieldsbookmark_border
ആന്റിഗ്വ: സീനിയർ താരങ്ങൾക്ക് നേരിട്ട പരാജയത്തിന് കരീബിയൻ മണ്ണിൽ പകരം വീട്ടി ഇന്ത്യൻ കൗമാരം. അണ്ടർ-19 ലോകകപ്പിൽ ഇരു ടീമുകളുടെയും ആദ്യ മത്സരത്തിലാണ് പ്രോട്ടീസിനെ ഇന്ത്യ 45 റൺസിന് തോൽപിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ 46.5 ഓവറിൽ 232 റൺസിന് എല്ലാവരും പുറത്തായി. ബാറ്റർമാർ താളം കണ്ടെത്താൻ മറന്ന കളിയിൽ ക്യാപ്റ്റൻ യാഷ് ഡൾ (82 റൺസ്) ആണ് ഇന്ത്യൻ പോരാട്ടം മുന്നോട്ടുനയിച്ചത്. ശൈഖ് റശീദ് (31), കൗശൽ താംബെ (35) എന്നിവരും മികച്ച കൂട്ടുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story