കൗമാര ക്രിക്കറ്റിന് ഇന്ന് തുടക്കം
text_fieldsന്യൂഡൽഹി: ക്രീസിൽ കരുത്തുകാട്ടാൻ കൗമാരം വെള്ളിയാഴ്ച മുതൽ കരീബിയൻ മൈതാനത്ത്. അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലാദ്യമായി കരീബിയൻ ദ്വീപുകൾ ആതിഥ്യമരുളുന്ന ചാമ്പ്യൻഷിപ്പിൽ 16 ടീമുകളാണ് മാറ്റുരക്കുക. നാല് ഗ്രൂപ്പുകളായി ലീഗ്, േപ്ലറ്റ്, സൂപ്പർ ലീഗ് ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ കലാശപ്പോര് ഫെബ്രുവരി അഞ്ചിന് നോർത്ത് സൗണ്ടിലെ സർ വിവ്യൻ റിച്ചാർഡ് സ്റ്റേഡിയത്തിലാകും. ആന്റിഗ്വ, ഗയാന, സെന്റ് കിറ്റ്സ്, ട്രിനിഡാഡ് എന്നിവിടങ്ങളിലായി 48 മത്സരങ്ങളാണ് നടക്കുക.
2000, 2008, 2012 ആൻഡ് 2018 വർഷങ്ങളിൽ നാലുതവണ കിരീടമണിഞ്ഞ് അണ്ടർ 19 വിഭാഗത്തിൽ വലിയ വിജയങ്ങളുടെ തമ്പുരാന്മാരായ ഇന്ത്യതന്നെയാണ് ഇത്തവണയും േഫവറിറ്റുകൾ.
നേരത്തേ വിരാട് കോഹ്ലിയും പിറകെ ഉൻമുക്ത് ചന്ദും കൈവെച്ച കിരീടം ലക്ഷ്യമിട്ട് ഡൽഹിക്കാരൻ യാഷ് ധളിനു കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്ക ഉൾപ്പെടുന്ന ഗ്രൂപ് ബിയിലാണ് ഇന്ത്യ. ഇന്ത്യൻ സമയം രാത്രി 7.30നാണ് കളി ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.