അണ്ടർ -25 ഏകദിന ക്രിക്കറ്റ്: ബംഗാളിനെ തകർത്ത് കേരളം പ്രി ക്വാർട്ടറിൽ
text_fieldsഹൈദരാബാദ്: കരുത്തരായ ബംഗാളിനെ എട്ടു വിക്കറ്റിന് തകർത്ത കേരളം തുടർച്ചയായ മൂന്നാം ജയത്തോടെ അണ്ടർ -25 ഏകദിന ക്രിക്കറ്റ് ടൂർണമെൻറിെൻറ പ്രിക്വാർട്ടറിൽ കടന്നു.
നോക്കൗട്ട് ഉറപ്പിക്കാൻ ജയം അനിവാര്യമായ മൽസരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ വിട്ട ബംഗാളിനെ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റിന് 233 റൺസിലൊതുക്കിയ കേരളം 17 പന്തുകൾ ബാക്കിയിരിക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി. മൂന്നാം വിക്കറ്റിന് 155 റൺസിെൻറ അപരാജിത കൂട്ടുകെട്ടുണ്ടാക്കിയ അശ്വിൻ ആനന്ദും (83) ക്യാപ്റ്റൻ സൽമാൻ നിസാറും (68) ആണ് ടീമിെൻറ വിജയം എളുപ്പമാക്കിയത്.
ഓപണർമാരായ കൃഷ്ണ പ്രസാദും (55) വിഷ്ണു മോഹനും (22) വിജയത്തിൽ പങ്ക് വഹിച്ചു. ടൂർണെൻറിലുടനീളം മികച്ച ഫോമിൽ പന്തെറിഞ്ഞ കേരള ബൗളർമാർ വെള്ളിയാഴ്ച ബംഗാൾ ബാറ്റ്സ്മാന്മാർക്ക് കൂടുതൽ അവസരം നൽകിയില്ല. എൻ.പി ബേസിൽ മൂന്നും ശ്രീഹരി നായർ രണ്ടും വിക്കറ്റ് വീഴ്ത്തി.
ആദ്യ നാലു കളികൾ ജയിച്ച് 16 പോയൻറുമായി നേരിട്ടു ക്വാർട്ടർ ഉറപ്പിച്ച ബംഗാളിന് പിന്നിൽ 14 പോയൻറുമായി എലീറ്റ് ഗ്രൂപ് ഡിയിലെ രണ്ടാം സ്ഥാനക്കാരായാണ് കേരളം പ്രി ക്വാർട്ടർ കളിക്കാൻ അർഹത നേടിയത്. ഡിസംബർ മൂന്നിന് ബംഗളുരുവിൽ ഗുജറാത്തിനെതിരെയാണ് പ്രി ക്വാർട്ടർ പോരാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.