Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എന്തിനാണ്​ കോവിഡ്​ ലോകമെമ്പാടും പടർത്തിയതെന്ന്​​ ചൈനയോട്​ ചോദിക്കൂ..; ഫൗചിക്ക്​ മറുപടിയുമായി ഹർഭജൻ
cancel
Homechevron_rightSportschevron_rightCricketchevron_rightഎന്തിനാണ്​ കോവിഡ്​...

എന്തിനാണ്​ കോവിഡ്​ ലോകമെമ്പാടും പടർത്തിയതെന്ന്​​ ചൈനയോട്​ ചോദിക്കൂ..; ഫൗചിക്ക്​ മറുപടിയുമായി ഹർഭജൻ

text_fields
bookmark_border

ന്യൂഡൽഹി: കോവിഡ്​ മഹാമാരിയെ ചെറുക്കാൻ ഇന്ത്യ ഏതാനും ആഴ്​ച്ചകൾ രാജ്യം അടച്ചിടണമെന്നും വാക്​സിനേഷന്​ പകരം ആളുകൾക്ക്​ ഓക്സിജനും ആശുപത്രി ബെഡുകളും ചികിത്സയും ഉറപ്പാക്കുന്നതിലാണ്​ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഉപദേശിച്ച മുതർന്ന യു.എസ്​ ആരോഗ്യ വിദഗ്​ധൻ ഡോ. ആൻറണി ഫൗചിക്ക്​ മറുപടിയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം ഹർഭജൻ സിങ്​.

അമേരിക്കയും മറ്റെല്ലാ രാജ്യങ്ങളും ഒത്തുചേർന്ന് ചൈനയോട് ചില കടുത്ത ചോദ്യങ്ങൾ ചോദിക്കാൻ കഴിയില്ലെന്നുണ്ടോ.. എന്തിനാണ്​ അവർ ഇത്​ ലോകമെമ്പാടും പടർത്തിയത്​. എല്ലാം കുഴപ്പത്തിലാക്കിയത്​... ചൈനയിൽ കൂടുതൽ കോവിഡ്​ കേസുകളുള്ളതായി നമുക്കിപ്പോൾ കേൾക്കാൻ സാധിക്കുന്നില്ല. -ഹർഭജൻ ട്വിറ്ററിൽ കുറിച്ചു. ​ഇന്ത്യൻ എക്​സ്​പ്രസ്​ പ്രസിദ്ധീകരിച്ച ഫൗചിയുമായുള്ള അഭിമുഖം പങ്കുവെച്ചുകൊണ്ടാണ്​ ഹർഭജ​െൻറ പ്രതികരണം.

എന്നാൽ, ഭാജിയുടെ ട്വീറ്റിന്​ സമ്മിശ്ര പ്രതികരണങ്ങളാണ്​ ലഭിച്ചത്​. ഇവിടെയുള്ള ഭരണാധികാരികളുടെ പിഴവുകൾക്ക്​ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള മണ്ടൻ ചോദ്യമാണിത്​. യുദ്ധങ്ങളേക്കാൾ മനുഷ്യൻ ജീവനുകൾ അപഹരിച്ചിട്ടുള്ളത്​, വൈറസുകളാണെന്ന്​ ചരിത്രം പറയുന്നുണ്ട്​... അദ്ദേഹത്തി​െൻറ ട്വീറ്റിന്​ മറുപടിയായി ഒരാൾ എഴുതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harbhajan Singh​Covid 19china
News Summary - US should ask China Why they spread COVID-19 in whole world says Harbhajan
Next Story