ആസ്ട്രേലിയൻ ക്രിക്കറ്റിൽ വംശീയതയുണ്ട്, വെളിപ്പെടുത്തലുമായി ഉസ്മാൻ ഖ്വാജ
text_fieldsസിഡ്നി: ആസ്ട്രേലിയൻ ക്രിക്കറ്റിൽ വംശീയതയുണ്ടെന്ന വെളിപ്പെടുത്തലുമായി ബാറ്റ്സ്മാൻ ഉസ്മാൻ ഖ്വാജ. പാകിസ്താൻ വംശജനായ ഖ്വാജ ആസ്ട്രേലിയക്കായി 44 ടെസ്റ്റുകളിലും 40 ഏകദിനങ്ങളിലും കളത്തിലിറങ്ങിയിട്ടുണ്ട്.
പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിയിരുന്നു ഖ്വാജയുടെ വെളിപ്പെടുത്തൽ.
''കളിച്ചുവളരുന്ന കാലത്ത് ഞാനൊരു മടിയനായാണ് അറിയപ്പെട്ടിരുന്നത്. അതെെൻറ പതിഞ്ഞ സ്വഭാവമുള്ള വ്യക്തിത്വം കൊണ്ടാണെന്നാണ് ഞാൻ കരുതുന്നത്. പാക്കിസ്താനിലുള്ളവരെയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ളവരെയും കാണുേമ്പാൾ അലസൻമാരാണെന്ന് തോന്നും.
എെൻറ ഓട്ടം ഒരിക്കലും സ്വാഭാവികമായിരുന്നില്ല, അതുകൊണ്ടുതന്നെ ഞാൻ ധാരാളം ഫിറ്റ്നസ് ടെസ്റ്റുകൾക്ക് വിധേയമായി. എെൻറ ജന്മസ്ഥലമാണ് എനിക്ക് വിനയായത്. ഇതിൽ നിന്ന് ഞാനിപ്പോഴും പൂർണമായും കരകയറിയിട്ടില്ല - ഖ്വാജ വെളിപ്പെടുത്തി.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള ക്രിക്കറ്റ് താരങ്ങൾ ഇപ്പോഴും ആസ്ട്രേലിയൻ ക്രിക്കറ്റിൽ വലിയ സ്വാധീനം ചെലുത്തിയിട്ടില്ല. അവർ ഒരുപാട് മുന്നോട്ട് പോേകണ്ടതായിട്ടുണ്ട്. ആസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ ഇടംപിടിച്ച ആദ്യ മുസ്ലിം താരവും ആദ്യ പാക് വംശജനുമാണ് ഖ്വാജ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.