'ഇതൊക്കെ നിയമാനുസൃതമാണോ?'; സാക്ഷാൽ സചിൻ ടെണ്ടുൽകറെ ട്രോളി ഉസ്മാൻ ഖ്വാജ
text_fieldsക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറെ ട്രോൾ ചെയ്ത് ആസ്ട്രേലിയൻ ഓപ്പണിങ് ബാറ്റർ ഉസ്മാൻ ഖ്വാജ. താരത്തിന്‍റെ ഒഫീഷ്യൽ ഐഡിയിലാണ് ഖ്വാജ സചിനെ കളിയാക്കുന്ന വീഡിയോ പങ്കുവെച്ചത്.
പണ്ട് നടന്ന ഇന്ത്യ പാകിസ്താൻ മത്സരത്തിനിടെ പാകിസ്താൻ ബൗളർ വഖാർ യൂനുസ് നാല് തവണ പന്ത് സചിന്‍റെ പാഡിൽ എറിഞ്ഞു. നാലിലും എൽ.ബി.ഡബ്ല്യുവിനായി വഖാർ അപ്പീൽ ചെയ്തിരുന്നു എന്നാൽ അമ്പയർ അത് പരിഗണിച്ചില്ല. 'ഇത് നിയമാനുസൃതമല്ല, തുടർച്ചയായി നാല് പന്തുകൾ!' എന്നാണ് ഖ്വാജ ക്യാപ്ഷൻ നൽകിയത്. ഇതിനൊപ്പം ഇന്ത്യൻ താരം ആവേഷ് ഖാൻ ഡി.ആർ.എസ് റിവ്യു ആവശ്യപ്പെടുന്ന സ്റ്റിക്കറും ഖ്വാജ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്.
അന്നത്തെ കാലത്ത് ഡി.ആർ.എസ് ഉണ്ടായിരുന്നുവെങ്കിൽ സചിൻ 200 സെഞ്ച്വറി നേടിയേനെ എന്ന് വാദിക്കുന്നവർ കാണുക എന്നായിരുന്നു വീഡിയോയുടെ ക്യാപ്ഷൻ. ഖ്വാജ തന്‍റെ സ്റ്റോറിയിൽ ഇത് പങ്കുവെച്ചത് ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിന്റെ എതിരാളികളാണ് ഇത് കൂടുതലും ഏറ്റെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.