ആകെ ഈ ഒരു നേട്ടമേ ഉള്ളൂവെന്ന് പരിഹസിച്ച് പാക് മാധ്യമ പ്രവർത്തകൻ, ചരിത്രമോർമിപ്പിച്ച് വെങ്കടേഷ് പ്രസാദിന്‍റെ മറുപടി
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ മുൻ പേസർ വെങ്കടേഷ് പ്രസാദും പാകിസ്താൻ മാധ്യമ പ്രവർത്തകൻ നജീബുൽ ഹസ്നൈനും തമ്മിലുള്ള ട്വിറ്റർ പോര് വൈറലാകുന്നു.
സംഭവങ്ങളുടെ തുടക്കം ഇങ്ങനെ: 1996 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ ക്വാർട്ടർ ഫൈനലിലെ ആമിർ സുഹൈലുമായുള്ള തന്‍റെ വിഖ്യാതമായ പോരിന്‍റെ ചിത്രം വെങ്കടേഷ് പ്രസാദ് ട്വിറ്ററിൽ പങ്കിട്ടു. രാഹുൽ ദ്രാവിഡിന്‍റെ പരസ്യത്തിലൂടെ വൈറലായ 'ഇന്ദിര നഗർ കാ ഗുണ്ട' എന്ന ഹാഷ്ടാഗിലാണ് പ്രസാദ് ചിത്രം പങ്കുവെച്ചത്.
തൊട്ടുപിന്നാലെ വെങ്കടേഷ് പ്രസാദിൻെ പരിഹസിച്ച് നജീബുൽ ഹസനൈന്‍റെ ട്വീറ്റെത്തി. പ്രസാദിന്‍റെ കരിയറിലെ ഒരേയൊരു നേട്ടം ഇതുമാത്രമാണെന്നായിരുന്നു നജീബ് ട്വീറ്റ് ചെയ്തത്.
അധികം വൈകാതെ വെങ്കിടേഷ് പ്രസാദിന്‍റെ മറുപടിെയത്തി: ''അല്ല നജീബ് ഭായ്. മറ്റൊരു നേട്ടം കൂടിയുണ്ട്. തൊട്ടുപിന്നാലെയുള്ള 1999 ലോകകപ്പിൽ മാഞ്ചസ്റ്ററിൽ വെച്ച് പാകിസ്താനെതിരെ 27 റൺസിന് അഞ്ചുവിക്കറ്റെടുത്തു. പാകിസ്താന് 227 റൺസ് പോലും എടുക്കാനായില്ല''.
പ്രസാദിന്‍റെ പോസ്റ്റിനും മറുപടിക്കും വലിയ പിന്തുണയാണ് ആരാധകരിൽ നിന്നും ലഭിച്ചത്. 1996 ലോകകപ്പിൽ ബൗണ്ടറിയടിച്ചതിന് പിന്നാലെ പരിഹസിച്ച ആമിർ സുഹൈലിന് തൊട്ടടുത്ത പന്തിൽ കുറ്റിതെറിപ്പിച്ച് അതേ നാണയത്തിൽ പ്രസാദ് നൽകിയ മറുപടി ക്രിക്കറ്റ് ചരിത്രത്തിലെത്തന്നെ ഏറ്റെയും വീറുറ്റ ഓർമകളിലൊന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.