'കൊൽക്കത്ത എന്നെ എടുത്തില്ലെന്ന് അറിഞ്ഞപ്പോൾ കരഞ്ഞുപോയി'; ഐ.പി.എൽ ലേലത്തിന് ശേഷം സൂപ്പർ ഓൾറൗണ്ടർ
text_fieldsനിലവിലെ ഐ.പി.എൽ ചാമ്പ്യൻമാരായ കൊൽക്കത്ത് നൈറ്റ് റൈഡേഴ്സ് ആറ് താരങ്ങളെയാണ് ഐ.പിഎൽ അടുത്ത സീസണിലേക്കായി നിലനിർത്തിയത്. ചാമ്പ്യൻമാരായ സ്ക്വാഡിൽ നിന്നും കുറച്ച് താരങ്ങളെ കൊൽക്കത്തത്ത് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ക്യാപ്റ്റൻ ശ്രേയസ് അയ്യരിനെയടക്കം ചില പ്രധാന താരങ്ങളെ കൊൽക്കത്തക്ക് നിലനിർത്താൻ സാധിച്ചില്ല. അക്കൂട്ടത്തിൽ പ്രധാനിയാണ് ഓൾറൗണ്ടർ വെങ്കിടേഷ് അയ്യർ.
2021ൽ ടീമിന്‍റെ ഭാഗമായ വെങ്കിടേഷ് അയ്യർ കൊൽക്കത്തയുടെ റണ്ണറപ്പ് നേട്ടത്തിലും കിരീട നേട്ടത്തിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ ടീമിൽ തന്നെ നിലനിർത്താതിൽ കണ്ണ് നിറഞ്ഞുപോയെന്ന് പറയുകയാണ് താരമിപ്പോൾ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു കുടുംബം പോലെയാണെന്നും ടീം നിലനിർത്തിയ എല്ലാ താരങ്ങളും മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ശരിക്കും ഒരു കുടുംബമാണ്. അത് ഇരുപത്തിഞ്ച് താരങ്ങൾ മാത്രമല്ല. ടീം മാനേജ്മെന്റ്, സ്റ്റാഫുകൾ തുടങ്ങി പിന്നണിയിലുള്ളവരെല്ലാം അതിന്റെ ഭാഗമാണ്. നിലനിർത്തിയവരുടെ പട്ടികയിൽ എന്റെ പേരില്ലെന്ന് അറിഞ്ഞപ്പോൾ കണ്ണു നിറഞ്ഞിരുന്നു. താരലേലത്തിൽ കൊൽക്കത്ത എനിക്ക് വേണ്ടി ശ്രമിക്കുമോയെന്ന് അറിയാൻ ഞാൻ കാത്തിരിക്കുകയാണ്. ഒരു കുട്ടിയുടെ അത്രയും കൗതുകത്തോടെയാണ് ഞാൻ ലേലത്തെ കാണുന്നത്. കൊൽക്കത്ത എന്നെ വീണ്ടും വാങ്ങിയാൽ ഒരുപാട് സന്തോഷം', വെങ്കടേഷ് അയ്യർ പറഞ്ഞു.
തന്‍റെ കരിയറിൽ ഒരു വഴിത്തിരിവുണ്ടായത് കെ.കെ.ആറാണെന്നും ചെയ്യാൻ സാധിക്കുന്നതെല്ലാെം ചെയ്തുവെന്നും അയ്യർ കൂട്ടിച്ചേർക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ കൊൽക്കത്തയ്ക്കായി നാല് അർധ സെഞ്ച്വറികൾ അടക്കം 370 റൺസാണ് താരം നേടിയത്. ഐ.പി.എൽ കരിയറിൽ ആകെ മൊത്തം 50 മാച്ചുകളിൽ 11 അർധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയുമടക്കം 1326 റൺസാണ് അയ്യർ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്.
റിങ്കു സിങ്, സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ, വരുൺ ചക്രവർത്തി, ഹർഷിത് റാണ, രമൻദീപ് സിങ് എന്നിവരെയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.