നിലവിലെ ഫോം തുടർന്നാൽ, ലോകകപ്പ് പാകിസ്താനെന്ന് വസീ അക്രം
text_fieldsനിലവിലുള്ള ഫോം തുടർന്നാൽ പാക് ടീം ലോകകപ്പിൽ ഒരിക്കൽ കൂടി മുത്തമിടുമെന്ന് പാകിസ്താൻ ഇതിഹാസതാരം വസീം അക്രം. 1992-ൽ മെൽബണിൽ പാകിസ്താൻ അവരുടെ ആദ്യ ലോകകപ്പ് കിരീടം നേടുമ്പോൾ ടീമിന്റെ ഭാഗമായിരുന്നു വസീം അക്രം. ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന്റെ ഷെഡ്യൂൾ പുറത്ത് വന്നയുടനെയാണ് അക്രമിന്റെ പ്രതികരണം.
"ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ബാബർ അസമിന്റെ നേതൃത്വത്തിലാണ് പാകിസ്താനെ നയിക്കുന്നത്, കൂടാതെ അദ്ദേഹത്തെ പിന്തുണയ്ക്കാൻ പരിചയസമ്പന്നരായ ഒരു കൂട്ടം കളിക്കാരുമുണ്ട്. ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ എന്നിവരടങ്ങുന്ന പേസ് ആക്രമണത്തിലേക്ക് പാകിസ്താൻ തിരിയുമ്പോൾ, മുഹമ്മദ് റിസ്വാൻ, ഇമാം ഉൾ ഹഖ്, ഫഖർ സമാൻ എന്നിവർ ബാറ്റിങ് കരുത്തേകും. ഈ വർഷം ലോകകപ്പ് കിരീടം നേടാനുള്ള എല്ലാ ചേരുവകളും പാകിസ്താനുണ്ട്."- വസീം അക്രം പറഞ്ഞു.
ബാബർ അസം ആധുനിക ക്രിക്കറ്റിലെ മികച്ച കളിക്കാരിലൊരാളാണ്. അവൻ ഫിറ്റായിരിക്കുന്നിടത്തോളം കാലം ഞങ്ങളുടെ ഗെയിം പ്ലാൻ നടക്കുമെന്നും വസീം അക്രം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.