കേരളത്തിന്‍റെ പിള്ളേർ വേറെ ലെവലാണ്; നോക്കൗട്ട് സാധ്യതകൾ ഇങ്ങനെ
text_fieldsബംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ ബിഹാറിനെ നേരിടാനൊരുങ്ങുേമ്പാൾ ജയത്തിനൊപ്പം മികച്ച റൺറേറ്റായിരുന്നു കേരളത്തിെൻറ ലക്ഷ്യം. മിന്നും വെടിക്കെട്ടുമായി റോബിൻ ഉത്തപ്പയുടെ ബാറ്റും വിക്കറ്റ് കൊയ്ത്തുമായി എസ്. ശ്രീശാന്തും നിറഞ്ഞാടിയപ്പോൾ സ്വപ്നം കണ്ടതിനേക്കാൾ വലിയ വിജയമായിരുന്നു കേരളം നേടിയത്.
ആദ്യം ബാറ്റുചെയ്ത ബിഹാറിനെ 40.2 ഓവറിൽ 148റൺസിൽ കേരളം ചുരുട്ടിക്കെട്ടി. വിലക്ക് കഴിഞ്ഞ് ഉജ്ജ്വല ഫോമിൽ തിരിച്ചെത്തിയ ശ്രീശാന്തായിരുന്നു ബിഹാറിെൻറ നടുവൊടിച്ചത്. നാലു വിക്കറ്റ് വീഴ്ത്തിയ ശ്രീ എതിരാളികളുടെ മുൻനിര തകർത്തു (9-2-30-4). ജലജ് സക്സേന മൂന്നും, എം.ഡി. നിധീഷ് രണ്ടും വിക്കറ്റ് വീഴ്ത്തി.
കുറഞ്ഞ പന്തിൽ കളി ജയിച്ച് റൺറേറ്റ് ഉയർത്താനുള്ള പദ്ധതി ഉത്തപ്പയും കൂട്ടുകാരും ഫലപ്രദമായി നടപ്പാക്കി. ട്വന്‍റി 20യേക്കാൾ വെടിക്കെട്ട് രീതിയിൽ ഓപണിങ് സ്പെല്ലിൽ തന്നെ ബാറ്റിങ് പുറത്തെടുത്ത ഉത്തപ്പക്കായിരുന്നു ശൗര്യം കൂടുതൽ. പുറത്താകാതെ 32 പന്തിൽ 10 സിക്സും നാല് ബൗണ്ടറിയുമായി 87റൺസുമായിരുന്നു ഉത്തപ്പയുടെ സംഭാവന. 12 പന്തിൽ 37റൺസെടുത്ത വിഷ്ണു വിനോദ് ഒത്ത പങ്കാളിയായി. ഒൻപത് പന്തിൽ 24 റെൺസടുത്ത സഞ്ജു സാംസൺ പുറത്താവാതെ നിന്നു. വെറും 8.5 ഓവറിൽ 149 റൺസടിച്ച കേരളം ഒമ്പത് വിക്കറ്റ് ജയവുമായി മികച്ച റൺറേറ്റ് ഉറപ്പിച്ചു.
കേരളം ക്വാർട്ടറിലെത്തുമോ?, സാധ്യതകൾ ഇങ്ങനെ
ഗ്രൂപ്പിൽ മൂന്നാമതാണെങ്കിലും കേരളത്തിെൻറ ക്വാർട്ടർ പ്രതീക്ഷകൾ സജീവമാണ്. തിങ്കളാഴ്ചത്തെ ഗ്രൂപ് 'ഡി' മത്സരം കൂടി കഴിഞ്ഞാൽ ചിത്രം വ്യക്തമാവും
നോക്കൗട്ട് തെരഞ്ഞെടുപ്പ് ഇങ്ങനെ
-5: 'എ' മുതൽ 'ഇ' വരെയുള്ള ഗ്രൂപ്പുകളിൽനിന്നും ഒന്നാം സ്ഥാനക്കാരായി അഞ്ച് ടീമുകൾ നേരിട്ട് ക്വാർട്ടറിലെത്തും.
-2: ഗ്രൂപ് ചാമ്പ്യൻമാർക്കു ശേഷം, എല്ലാ ഗ്രൂപ്പിലെയും ടീം റാങ്കിങ്ങിൽ മുന്നിലുള്ള രണ്ടുപേർക്ക് കൂടി നോക്കൗട്ട്.
-1: ഗ്രൂപ് റാങ്കിങ്ങിലെ മൂന്നാം ടീമിന് േപ്ലറ്റ് ഗ്രൂപ് ജേതാക്കൾക്കെതിരെ എലിമിനേറ്റർ കളിച്ച് ജയിച്ചാൽ അവസരം.
കേരളത്തിന്‍റെ സാധ്യത
-നിലവിൽ യു.പി (+1.559), കേരളം (+1.244) ടീമുകളാണ് ഒന്നും രണ്ടും സ്ഥാനത്ത്. തിങ്കളാഴ്ച ഗ്രൂപ് 'ഡി'യിൽ രാജസ്ഥാനെ നേരിടുന്ന ഡൽഹിയാണ് (12 പോയൻറ്, +0.473 റൺറേറ്റ്) പ്രധാന വെല്ലുവിളി. മികച്ച മാർജിനിൽ ഡൽഹി ജയിച്ചാൽ കേരളം മൂന്നാമതാവും. പിന്നെ േപ്ലറ്റ് ജേതാക്കൾക്കെതിരെ എലിമിനേറ്റർ ഭാഗ്യപരീക്ഷണം. രണ്ടാം സ്ഥാനം നിലനിർത്തിയാൽ നേരിട്ട് നോക്കൗട്ടിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.