വിജയ് ഹസാരെ ട്രോഫി ഇന്നുമുതൽ; കേരളം ചണ്ഡിഗഢിനെതിരെ
text_fieldsരാജ്കോട്ട്: ദേശീയ ഏകദിന ടൂർണമെൻറായ വിജയ് ഹസാരെ ട്രോഫിക്ക് ബുധനാഴ്ച തുടക്കം. തിരുവനന്തപുരം അടക്കം ഏഴ് നഗരങ്ങളിലായാണ് മത്സരങ്ങൾ. രാജ്കോട്ട്, മുംബൈ, ചണ്ഡിഗഢ്, ഗുവാഹതി, ജയ്പുർ, റാഞ്ചി എന്നിവയാണ് മറ്റു വേദികൾ. കേരളത്തിെൻറ കളികൾ രാജ്കോട്ടിലാണ്.എലീറ്റ് ഗ്രൂപ് ഡിയിൽ ആദ്യ കളിയിൽ ചണ്ഡിഗഢിനെയാണ് കേരളം നേരിടുക.
അഞ്ചു എലീറ്റ് ഗ്രൂപ്പുകളിലെയും ചാമ്പ്യന്മാർ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടും. അഞ്ചു ഗ്രൂപ്പുകളിലെയും രണ്ടാം സ്ഥാനക്കാരും പ്ലേറ്റ് ഗ്രൂപ് ചാമ്പ്യന്മാരും മാറ്റുരക്കുന്ന മൂന്നു പ്രീക്വാർട്ടർ വിജയികളും അവസാന എട്ടിലെത്തും.
19 അംഗ കേരള ടീമിനെ സഞ്ജു സാംസൺ നയിക്കും. സചിൻ ബേബിയാണ് ഉപനായകൻ. ടിനു യോഹന്നാനാണ് കോച്ച്. ടീമിലെ മറ്റുള്ളവർ: വത്സൽ ഗോവിന്ദ് ശർമ, രോഹൻ എസ്. കുന്നുമ്മൽ, വിഷ്ണു വിനോദ്, പി. രാഹുൽ, പി.എ. അബ്ദുൽ ബാസിത്, എസ്. മിഥുൻ, കെ.സി. അക്ഷയ്, വൈശാഖ് ചന്ദ്രൻ, ബേസിൽ തമ്പി, വിശ്വേശർ എ. സുരേഷ്, എം.ഡി. നിധീഷ്, ആനന്ദ് ജോസഫ്, ജലജ് സക്സേന, എം. മുഹമ്മദ് അസഹ്റുദ്ദീൻ, വിനൂപ് എസ്. മനോഹരൻ, സിജോമോൻ ജോസഫ്, മനു കൃഷ്ണൻ.
കേരളത്തിെൻറ മറ്റു മത്സരങ്ങൾ: ഒമ്പതിന് മധ്യപ്രദേശിനെതിരെ, 11ന് മഹാരാഷ്ട്രക്കെതിരെ, 12ന് ഛത്തിസ്ഗഢിനെതിരെ, 14ന് ഉത്തരാഖണ്ഡിനെതിരെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.