Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിജയ്​ ഹസാരെ ട്രോഫി: ക്വാർട്ടറിൽ കർണാടകയോട്​ തോറ്റ്​ കേരളം
cancel
Homechevron_rightSportschevron_rightCricketchevron_rightവിജയ്​ ഹസാരെ ട്രോഫി:...

വിജയ്​ ഹസാരെ ട്രോഫി: ക്വാർട്ടറിൽ കർണാടകയോട്​ തോറ്റ്​ കേരളം

text_fields
bookmark_border


ന്യൂഡൽഹി: എതിരാളികളെ സ്​തബ്​ധരാക്കിയ മാസ്​മരിക ഇന്നിങ്​സുകളുമായി വിജയ്​ ഹസാരെ ട്രോഫി പ്രാഥമിക ഘട്ടം കടന്ന കേരളം നോക്കൗട്ട്​ റൗണ്ടിലെ ആദ്യ മത്സരത്തിൽ തന്നെ വീണു. എതിരാളികളായ കർണാടകക്കായി സെഞ്ച്വറി കരുത്തിൽ രവികുമാർ സമർഥും (192) മലയാളി താരം ദേവ്​ദത്തു (101)മുൾപെട്ട സംഘം മുന്നോട്ടുവെച്ച 338 റൺസ്​ എന്ന വിജയ ലക്ഷ്യം പാതിവഴിയിൽ നിർത്തി 258 റൺസിന്​ എല്ലാവരും പുറത്താകുകയായിരുന്നു. 80 റൺസിനായിരുന്നു കർണാടകയുടെ വിജയം.

92 റൺസെടുത്ത​ വത്സൽ ഗോവിന്ദും 52 റൺസുമായി മുഹമ്മദ്​ അസ്​ഹറുദ്ദീനും മാത്രമാണ്​ കേരളത്തിനായി ചെറുത്തുനിന്നത്​. 27 റൺസെടുത്ത സച്ചിൻ ബേബിയും വാലറ്റത്തെ കൂട്ടുപിടിച്ച്​ 24 റൺസുമായി ജലജ്​ സക്​സേനയും ചെറുതായെങ്കിലും കൂട്ടുനൽകി. ബാസിൽ എൻ.പി 10 റൺസുമായി പുറത്താകാതെ നിന്നു. ഓപണർ റോബിൻ ഉത്തപ്പ രണ്ടും അക്ഷയ്​ ചന്ദ്രൻ ഒമ്പതും റൺസെടുത്ത്​ മടങ്ങിയപ്പോൾ രോഹൻ സംപൂജ്യനായി. കർണാടക നിരയിൽ രോണിത്​ മോറെ അഞ്ചു വിക്കറ്റ്​ വീഴ്​ത്തി. ശ്രേയസ്​ ഗോപാൽ ഗൗതം എന്നിവർ രണ്ടു വീതം വിക്കറ്റുമായി മോറെക്ക്​ പിന്തുണ നൽകി.

ആദ്യം ബാറ്റിങ്​ ലഭിച്ച കർണാടക നിരയിൽ രവികുമാർ സമർഥും ദേവ്​ദത്ത്​ പടിക്കലുമാണ്​ വീണ്ടും ബാറ്റെടുത്ത്​ വെളിച്ച​പ്പാടായി കേരളത്തിന്‍റെ പ്രതീക്ഷകൾ തുടക്കത്തിലേ തകർത്തത്​. വിക്കറ്റ്​ കളയാതെ പൊരുതിയ ഇരുവരും 43ാം ഓവർ വരെ കർണാടക ബാറ്റിങ്​ കരുത്തിന്‍റെ വിളംബരമായി. ഇരുവരും ചേർന്ന്​ 249 റൺസ്​ കൂട്ടുകെട്ടുയർത്തിയ ശേഷമാണ്​ സെഞ്ച്വറി പിന്നിട്ട ദേവ്​ദത്ത്​ പടിക്കൽ മടങ്ങിയത്​. നായകന്‍റെ കരുത്തോടെ പിന്നെയും ബാറ്റിങ്​ മിടുക്ക്​ തുടർന്ന സമർഥ്​ 48.2 ഓവർ വരെ മൈതാനം വാണ്​ മടങ്ങു​േമ്പാൾ സമ്പാദ്യം 192 റൺസ്​. സമർഥ്​ വിജയ്​ ഹസാരെ ട്രോഫിയിൽ നാലാം ശതകം തീർത്ത​​േ​പ്പാൾ ദേവ്​ദത്തിന്​ മൂന്നാമത്തെയായിരുന്നു. ഇരുവരെയും മടക്കിയ ബേസിൽ തമ്പി നാലാമനായി എത്തിയ ഗൗതമിനെ സംപൂജ്യനായും മടക്കി. പുറത്താകാതെ നിന്ന വൺഡൗൺ ബാറ്റ്​സ്​മാൻ മനീഷ്​ പാണ്ഡെ 20 പന്തിൽ 34 റൺസുമായി നിറഞ്ഞുനിന്നു.

കേരള നിരയിൽ ജലജ്​ സക്​സേന റൺ വിട്ടുനൽകുന്നതിൽ പിശുക്കു കാട്ടിയപ്പോൾ ശ്രീശാന്തും ​േബസിൽ തമ്പിയും നന്നായി തല്ലുവാങ്ങി. ​സക്​സേന 10 ഓവറിൽ 34 റൺസ്​ വിട്ടുനൽകിയ കളിയിൽ 73 റൺസ്​ സഹായിച്ച ശ്രീശാന്തിന്​ വിക്കറ്റൊന്നും ലഭിച്ചില്ല. കേരളത്തിന്‍റെ ബൗളർമാരും കർണാടക ബാറ്റ്​സ്​മാൻമാരും തമ്മിലെ പോരാട്ടമാകുമെന്ന വിലയിരുത്തലുകൾ കൃത്യമാക്കിയാണ്​ കർണാടക വിജയം അനായാസം പിടിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Hazare TrophyQuarter FinalKarnataka beat Kerala
News Summary - Vijay Hazare Trophy: Karnataka Won by 80 Runs against Kerala in Quarters
Next Story