വിജയ് ഹസാരെ ട്രോഫി: സിക്കിമിനെയും തകർത്ത് കേരളം
text_fieldsബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് നാലാം ജയം. ഏഴു വിക്കറ്റിന് സിക്കിമിനെയാണ് തോൽപിച്ചത്. ടോസ് നേടി ബാറ്റ് ചെയ്ത സിക്കിം 33.5 ഓവറിൽ വെറും 83 റൺസിന് പുറത്തായി. കേരളം 13.2 ഓവറിൽ മൂന്ന് വിക്കറ്റിന് ലക്ഷ്യം കണ്ടു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അഖിൽ സ്കറിയയുടെയും അഭിജിത് പ്രവീണിന്റെയും സുധേഷൻ മിഥുനിന്റെയും ബൗളിങ് മികവാണ് സിക്കിമിനെ കുറഞ്ഞ സ്കോറിലൊതുക്കിയത്.
കേരളത്തിന് വേണ്ടി ഓപണർമാരായ കൃഷ്ണപ്രസാദും (39 പന്തിൽ 38 നോട്ടൗട്ട്) രോഹൻ കുന്നുമ്മലും (18 പന്തിൽ 25) ബാറ്റിങ്ങിലും തിളങ്ങി. ക്യാപ്റ്റൻ സഞ്ജു സാംസണ് പകരം മുഹമ്മദ് അസ്ഹറുദ്ദീനാണ് വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞത്. ഒരു ഓവർ ബൗൾചെയ്ത സഞ്ജു മൂന്ന് റൺസ് മാത്രമേ വഴങ്ങിയുള്ളൂ. ഗ്രൂപ് എ യിൽ ക്വാർട്ടർ ഫൈനൽ പ്രതീക്ഷയിൽ മുന്നേറുന്ന കേരളം(16) മുംബൈക്ക് (20) പിറകിൽ രണ്ടാമതാണ്. ഞായറാഴ്ച ആറാം മത്സരത്തിൽ പുതുച്ചേരിയാണ് എതിരാളികൾ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.