സെഞ്ച്വറിയടിച്ച് സമർഥും ദേവ്ദത്തും; കേരളത്തിനുമുന്നിൽ റൺമല തീർത്ത് കർണാടക
text_fieldsന്യൂഡൽഹി: എതിരാളികളെ സ്തബ്ധരാക്കിയ മാസ്മരിക ഇന്നിങ്സുകളുമായി പ്രാഥമിക ഘട്ടം കടന്ന കേരളത്തിനു മുന്നിൽ വീണ്ടും ബാറ്റെടുത്ത് വെളിച്ചപ്പാടായി കർണാടക താരങ്ങളായ രവികുമാർ സമർഥും ദേവ്ദത്ത് പടിക്കലും. ഇരുവരും ഒരിക്കലൂടെ നിറഞ്ഞാടിയ വിജയ ഹസാരെ ട്രോഫി ക്വാർട്ടർ മത്സരത്തിൽ കർണാടകത്തിന് കൂറ്റൻ സ്കോർ. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 50 ഓവറിൽ കേരളത്തിനെതിരെ കർണാടക ഉയർത്തിയത് 339 റൺസ് വിജയ ലക്ഷ്യം.
ഓപണറായി ഇറങ്ങി നായകന്‍റെ കരുത്തോടെ ബാറ്റുവീശിയ സമർഥ് 48.2 ഓവർ വരെ മൈതാനം വാണപ്പോൾ പിറന്നത് 192 റൺസ്. തൊട്ടുമുമ്പ് മലയാളി താരം ദേവ്ദത്ത് പടിക്കലും സെഞ്ച്വറി തീർത്താണ് മടങ്ങിയത്. 119 പന്തിൽ 101 റൺസായിരുന്നു എടപ്പാൾ സ്വദേശിയുടെ സമ്പാദ്യം. സമർഥ് വിജയ് ഹസാരെ ട്രോഫിയിൽ നാലാം ശതകം തീർത്തേപ്പാൾ ദേവ്ദത്തിന് മൂന്നാമത്തെയായിരുന്നു. ഇരുവരെയും മടക്കിയ ബേസിൽ തമ്പി നാലാമനായി എത്തിയ ഗൗതമിനെ സംപൂജ്യനായും മടക്കി. പുറത്താകാതെ നിന്ന വൺഡൗൺ ബാറ്റ്സ്മാൻ മനീഷ് പാണ്ഡെ 20 പന്തിൽ 34 റൺസുമായി നിറഞ്ഞുനിന്നു.
കേരള നിരയിൽ ജലജ് സക്സേന റൺ വിട്ടുനൽകുന്നതിൽ പിശുക്കു കാട്ടിയപ്പോൾ ശ്രീശാന്തും േബസിൽ തമ്പിയും നന്നായി തല്ലുവാങ്ങി. സക്സേന 10 ഓവറിൽ 34 റൺസ് വിട്ടുനൽകിയപ്പോൾ ശ്രീശാന്ത് 73 റൺസ് സഹായിച്ചിട്ടും വിക്കറ്റൊന്നും ലഭിച്ചില്ല. കേരളത്തിന്‍റെ ബൗളർമാരും കർണാടക ബാറ്റ്സ്മാൻമാരും തമ്മിലെ പോരാട്ടമാകും കളിയെന്ന കഴിഞ്ഞ വിലയിരുത്തലുകൾ വിശ്വസിച്ചാൽ ഒന്നാം പാതി വിജയിച്ച കർണാടകയെ അതിലേറെ കരുത്തോടെ തിരിച്ചടിച്ച് തോൽപിക്കുകയെന്നതാകും കേരളത്തിനു മുന്നിലെ വലിയ ഉത്തരവാദിത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.