തോൽവി ഉറപ്പായിടത്ത് അപ്രതീക്ഷിത ജയം; ബാംഗ്ലൂർ- ഹൈദരാബാദ് ഐ.പി.എൽ മത്സരത്തിൽ ഒത്തുകളിയോ?
text_fieldsബംഗളൂരു: കഴിഞ്ഞ ദിവസം ഹൈദരാബാദിനെതിരെ ദയനീയ തോൽവി മണത്ത ബാംഗ്ലൂർ ടീം പെട്ടെന്നുണ്ടായ ട്വിസ്റ്റിൽ ജയം പിടിച്ചതിനു പിന്നിൽ ഒത്തുകളിയുണ്ടോ? ആരാധകർ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനവുമായി എത്തിയതോടെയാണ് ആരോപണം ശക്തിയാർജിച്ചത്.
കളിയിലുടനീളം പിന്നിലായിപോയ ബാംഗ്ലൂരിനു വേണ്ടി ഷഹ്ബാസ് അഹ്മദ് എറിഞ്ഞ ഓവറാണ് ശരിക്കും ഫലം തിരിച്ചത്. ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂർ ഉയർത്തിയ 149 റൺസ് എന്ന ചെറിയ ടോട്ടൽ പിന്തുടർന്ന ഹൈദരാബാദ് ഒരു ഘട്ടത്തിലും പ്രതിസന്ധിയിലായിരുന്നില്ല. ഡേവിഡ് വാർണറും മനീഷ് പാണ്ഡെയും തുടക്കമിട്ട ഇന്നിങ്സിൽ 24 പന്തിൽ 35 റൺസാണ് 17ാം ഓവറിനുമുമ്പ് ഹൈദരാബാദിന് വേണ്ടിയിരുന്നത്. ഇതോടെ, പന്തെറിയാൻ എത്തിയ
ഇടങ്കയ്യൻ സ്പിന്നർ ഷഹ്ബാസ് എറിഞ്ഞ 17ാം ഓവറിൽ തുടരെ മൂന്നു വിക്കറ്റ് വീണതോടെ ടീം കളി കൈവിടുകയായിരുന്നു. ജോണി ബെയർസ്റ്റോ, മനീഷ് പാണ്ഡെ, അബ്ദുൽ സമദ് എന്നിവർ വിക്കറ്റ് കളഞ്ഞുകുളിച്ചതോടെ തിരിച്ചടിക്കാനാവാതെ ഹൈദരാബാദ് ആറു റൺസിന് കളി തോറ്റു.
ഇതിനു പിന്നാലെയാണ് ആരാധകർ ആരോപണവുമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്. വിജയ് മല്യ ഒത്തുകളിക്കാൻ കോഹ്ലിക്കും സംഘത്തിനും പണം നൽകിയെന്നുവരെ ട്വിറ്റററിൽ പ്രതികരണമെത്തി.
ആദ്യ മത്സരത്തിൽ മുംബൈയെയും വീഴ്ത്തിയ ബാംഗ്ലൂരിന് രണ്ടു കളികളിൽ രണ്ടു ജയമായി. 18ന് കൊൽക്കത്തക്കെതിരെയാണ് അടുത്ത കളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.