വിനോദ് കാംബ്ലി മകനെ പോലെ; 1983ലെ ടീം അദ്ദേഹത്തിന് സഹായം നൽകും -സുനിൽ ഗവാസ്കർ
text_fieldsന്യൂഡൽഹി: വിനോദ് കാംബ്ലിയെ സഹായിക്കാനുള്ള സന്നദ്ധത അറിയിച്ച് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. 1983ൽ ഇന്ത്യക്ക് വേണ്ടി ലോകകപ്പ് നേടിയ ടീം വിനോദ് കാംബ്ലിയെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളായ കളിക്കാരുടെ കാര്യത്തിൽ 1983ലെ ടീം വളരെ ശ്രദ്ധാലുക്കളാണ്. എനിക്ക് അവർ പേരമക്കളെ പോലെയാണ്.
ചിലർക്ക് അവർ മക്കളെ പോലെയാണ്. അവരുടെ ഭാവിയിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. സഹായം എന്ന വാക്ക് ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാംബ്ലിയെ പരിചരിക്കാൻ ഞങ്ങൾ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധിമുട്ട് അനുഭവിക്കുന്ന ചിരിക്കാൻ കഴിയാത്തവർക്കൊപ്പം നിൽക്കുകയാണ് തങ്ങളുടെ കടമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നസ്‌കൂൾ ക്രിക്കറ്റിൽ 664 റൺസിന്‍റെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തിയ സചിന്റേയും കാംബ്ലിയുടേയും റെക്കോർഡ് ഇനിയും ആരും മറികടന്നിട്ടില്ല. ഹാരിസ് ഷീൽഡ് കപ്പ് സെമിഫൈനലിൽ ശാരദാശ്രമം വിദ്യാമന്ദിർ സ്‌കൂളിനു വേണ്ടിയാണ് ഇരുവരും പുറത്താകാതെ ട്രിപ്പ്ൾ സെഞ്ച്വറി നേടിയത്. കാംബ്ലി 349 റൺസെടുത്തപ്പോൾ സചിൻ 326 റൺസെടുത്തു. അന്ന് സചിന് 14 വയസ്സും കാംബ്ലിക്ക് 16 വയസ്സുമായിരുന്നു.
പിന്നീട് സചിന്‍ അന്താരാഷ്ട ക്രിക്കറ്റിൽ റെക്കോഡുകൾ ഓരോന്നും സ്വന്തം പേരിലാക്കുമ്പോൾ, കാംബ്ലി മികച്ച അരങ്ങേറ്റം ലഭിച്ചിട്ടും ക്രിക്കറ്റിന്‍റെ വെള്ളിവെളിച്ചത്തിൽനിന്ന് പതിയെ ഓർമയിലേക്ക് പോയി. ഇന്ത്യക്കായി 17 ടെസ്റ്റ് മത്സരങ്ങളിലും 104 ഏകദിന മത്സരങ്ങളിലും കാംബ്ലി കളിച്ചിട്ടുണ്ട്. ഇതിനിടെ സാമ്പത്തിക പ്രയാസങ്ങളും ആരോഗ്യ പ്രശ്നങ്ങളും കാംബ്ലിയെ കൂടുതൽ അവശനാക്കി.
നേരത്തെ മദ്യപിച്ച് ലക്കുകെട്ട് നിൽക്കുന്ന കാംബ്ലിയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കൂടാതെ, കടുത്ത ആരോഗ്യപ്രശ്നങ്ങളും താരത്തെ അലട്ടുന്നുണ്ട്. 2013ൽ ഹൃദയാഘാതമുണ്ടായ താരം ആൻജിയോ പ്ലാസ്റ്റിക് വിധേയനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.