Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകാംബ്ലിയുടെ പാട്ടിന്...

കാംബ്ലിയുടെ പാട്ടിന് വേദിയിലിരുന്ന് കൈയടിച്ച് ബാല്യകാല ചങ്ങാതി സചിൻ -വിഡിയോ വൈറൽ

text_fields
bookmark_border
കാംബ്ലിയുടെ പാട്ടിന് വേദിയിലിരുന്ന് കൈയടിച്ച് ബാല്യകാല ചങ്ങാതി സചിൻ -വിഡിയോ വൈറൽ
cancel

മുംബൈ: സ്കൂൾ കാലം മുതലേ കളിക്കൂട്ടുകാരായിരുന്നു ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറും വിനോദ് കാംബ്ലിയും. സ്‌കൂൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച കോംബോയായിരുന്നു ഇരുവരും.

സ്‌കൂൾ ക്രിക്കറ്റിൽ 664 റൺസിന്‍റെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തിയ ഇരുവരുടെയും റെക്കോർഡ് ഇനിയും ആരും മറികടന്നിട്ടില്ല. ഹാരിസ് ഷീൽഡ് കപ്പ് സെമിഫൈനലിൽ ശാരദാശ്രമം വിദ്യാമന്ദിർ സ്‌കൂളിനു വേണ്ടിയാണ് ഇരുവരും പുറത്താകാതെ ട്രിപ്പ്ൾ സെഞ്ച്വറി നേടിയത്. കാംബ്ലി 349 റൺസെടുത്തപ്പോൾ സചിൻ 326 റൺസെടുത്തു. അന്ന് സചിന് 14 വയസ്സും കാംബ്ലിക്ക് 16 വയസ്സുമായിരുന്നു.

പിന്നീട് സചിന്‍ അന്താരാഷ്ട ക്രിക്കറ്റിൽ റെക്കോഡുകൾ ഓരോന്നും സ്വന്തം പേരിലാക്കുമ്പോൾ, കാംബ്ലി മികച്ച അരങ്ങേറ്റം ലഭിച്ചിട്ടും ക്രിക്കറ്റിന്‍റെ വെള്ളിവെളിച്ചത്തിൽനിന്ന് പതിയെ ഓർമയിലേക്ക് പോയി. ഇന്ത്യക്കായി 17 ടെസ്റ്റ് മത്സരങ്ങളിലും 104 ഏകദിന മത്സരങ്ങളിലും കാംബ്ലി കളിച്ചിട്ടുണ്ട്. ഇതിനിടെ സാമ്പത്തിക പ്രയാസങ്ങളും ആരോഗ്യ പ്രശ്നങ്ങളും കാംബ്ലിയെ കൂടുതൽ അവശനാക്കി.

ചൊവ്വാഴ്ച ബാല്യകാല സുഹൃത്തുക്കൾ വീണ്ടും കട്ടുമുട്ടി, ഏറെ വൈകാരികമായിരുന്നു കൂടിക്കാഴ്ച. ക്രിക്കറ്റിലേക്ക് കൈപിടിച്ചുയർത്തിയ പരിശീലകൻ രമാകാന്ത് അചരേക്കറുടെ പേരിലുള്ള സ്മാരക അനാച്ഛാദന ചടങ്ങിലാണ് സചിനും കാംബ്ലിയും കണ്ടുമുട്ടിയത്. അവശനായ കാംബ്ലി സചിന് കൈകൊടുക്കുന്നതിന്‍റെയും സൗഹൃദം പങ്കിടുന്നതിന്‍റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൂടാതെ, കാംബ്ലിയുടെ പാട്ടിന് വേദിയിലിരുന്ന് കൈയടിക്കുന്ന സചിന്‍റെ വിഡിയോയും വൈറലാണ്.

പഴയ ബോളിവുഡ് സിനിമയിലെ ‘സർ ജോ തെരാ ചകരായെ യാ ദിൽ’ എന്ന പാട്ടാണ് കാംബ്ലി പാടുന്നത്. പാട്ടിനൊടുവിലാണ് ബാല്യകാല സുഹൃത്ത് കൈയടിക്കുന്നത്. ‘സ്നേഹം അചരേക്കർ’ എന്നു പറഞ്ഞാണ് കാംബ്ലി അവസാനിപ്പിക്കുന്നത്. മോശം ഫോമിനെ തുടർന്ന് ക്രിക്കറ്റിൽനിന്ന് കളമൊഴിഞ്ഞ കാംബ്ലി വലിയ സാമ്പത്തിക പ്രയാസത്തിലായിരുന്നു. ബി.സി.സി.ഐ നൽകുന്ന പെൻഷൻ കൊണ്ടുമാത്രമാണ് താനും കുടുംബവും കഴിയുന്നതെന്ന് വർഷങ്ങൾക്കു മുമ്പ് താരം വെളിപ്പെടുത്തിയിരുന്നു.

നേരത്തെ മദ്യപിച്ച് ലക്കുകെട്ട് നിൽക്കുന്ന കാംബ്ലിയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കൂടാതെ, കടുത്ത ആരോഗ്യപ്രശ്നങ്ങളും താരത്തെ അലട്ടുന്നുണ്ട്. 2013ൽ ഹൃദയാഘാതമുണ്ടായ താരം ആൻജിയോ പ്ലാസ്റ്റിക് വിധേയനായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sachin TendulkarVinod Kambli
News Summary - Vinod Kambli sings a song, Sachin Tendulkar claps
Next Story