ഇടിമിന്നലായി.. യൂസഫ് പത്താൻ..!
text_fieldsഹരാരെ (സിംബാവെ): വെടിക്കെട്ട് ബാറ്റിങ്ങിന്റെ പര്യായമാണ് അന്നും ഇന്നും യൂസഫ് പത്താൻ. അസാധ്യമെന്ന് തോന്നുന്നിടത്ത് നിന്ന് പന്തടിച്ച് വിജയതീരത്തെത്തിക്കുകയാണ് ശീലം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് പത്ത് വർഷത്തിലധികമായി, എന്നിട്ടും പഴയ ശീലങ്ങൾക്കൊന്നും മാറ്റമില്ല. ഇത്തവണ സിംബാബ്വെയിലാണ് അടിയുടെ പൂരം തീർത്തത്. സിം ആഫ്രോ ടി10 ക്രിക്കറ്റ് ലീഗിലെ ക്വാളിഫയര്‍ മത്സരത്തിൽ 26 പന്തിൽ നിന്ന് പുറത്താകാതെ 80 റൺസെടുത്താണ് ഞെട്ടിച്ചത്. അഞ്ചു ഫോറും എട്ടു സിക്‌സറുകളുമുൾപ്പെടുന്ന ഇന്നിങ്സ് ജൊഹാനസ്ബര്‍ഗ് ബഫലോയ്ക്ക് അവിശ്വസനീയ വിജയം നേടിക്കൊടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഡര്‍ബന്‍ ഖ്വയ്‌ലാന്‍ഡേഴ്‌സ് 10 ഓവറില്‍ 141 റൺസ് വിജയലക്ഷ്യമാണ് മുന്നിൽ വെച്ചത്. അവസാന 30 പന്തില്‍ 85 റൺസ് വേണ്ടിടത്ത് നിന്നാണ് പത്താന്റെ ഒറ്റയാൾ പോരാട്ടം. 20 പന്തില്‍ അർധ സെഞ്ച്വറി നേടിയ യൂസഫ് പത്താൻ ഖ്വയ്‌ലാന്‍ഡേഴ്‌സ് ബൗളർമാരെ അടിച്ചൊതുക്കുകയായിരുന്നു. അവസാന രണ്ടോവറില്‍ 40 റണ്‍സായിരുന്നു ജൊഹാനസ്ബര്‍ഗിന് വേണ്ടിയിരുന്നത്. ഒരുപന്ത് ശേഷിക്കെ ടീം ലക്ഷ്യം കണ്ടു.
സിം ആഫ്രോ ലീഗില്‍ മലയാളി താരം ശ്രീശാന്തിന്റെ പ്രകടനം വലിയ വാർത്തയായിരുന്നു. ഹരാരെ ഹരിക്കെയ്ന്‍സിന് വേണ്ടി കളിക്കുന്ന ശ്രീശാന്തും റോബിൻ ഉത്തപ്പയും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഇര്‍ഫാന്‍ പത്താന്‍, പാര്‍ഥിവ് പട്ടേല്‍ എന്നിവരും മറ്റു ടീമുകള്‍ക്കായി കളിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.