കിരീടം ചൂടിയില്ലെങ്കിലും ബാംഗ്ലൂർ വിടില്ലെന്ന് കോഹ്ലി
text_fieldsചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പം കപ്പടിക്കാൻ സാധിച്ചില്ലെങ്കിലും, ക്ലബ് വിടുന്ന കാര്യം സ്വപ്നത്തിൽ പോലുമില്ലെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി. 14ാം സീസണിെൻറ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
''ബാംഗ്ലൂരിനൊപ്പമുള്ള ജീവിതം രസകരമാണ്. കിരീടമില്ലാത്തതിെൻറ പേരിൽ ടീം വിട്ടേക്കാമെന്ന് ഒരിക്കൽപോലും തോന്നിയിട്ടില്ല. അത് ഈ ടീമിലെ അന്തരീക്ഷംകൊണ്ടാണ്. ഇതുപോലൊരു സാഹചര്യം മറ്റെവിടെയും കിട്ടാൻ വഴിയില്ല. ആരാധകരുടെയോ മാനേജ്മെൻറിെൻറയോ ഭാഗത്തുനിന്നും ഒരു സമ്മർദവുമില്ല. ടീമിലെ രസകരമായ അന്തരീക്ഷം ഞാൻ ആസ്വദിക്കുന്നുണ്ട്. ഈ ടീം വിട്ട് എങ്ങോട്ടുമില്ല'' - കോഹ്ലി ബാംഗ്ലൂരുമായുള്ള ആത്മബന്ധം വെളിപ്പെടുത്തി. ഐ.പി.എല്ലിെൻറ തുടക്കം മുതൽ റോയൽ ചാലഞ്ചേഴ്സ് താരമായ കോഹ്ലിക്ക് ഇതുവരെ ടീമിനൊപ്പം ഒരു കിരീടം നേടാൻ സാധിച്ചിട്ടില്ല.
ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിനെ ബാംഗ്ലൂർ രണ്ട് വിക്കറ്റിന് തോൽപ്പിച്ചിരുന്നു. ഓപ്പണറായിറങ്ങിയ കോഹ്ലി 29 പന്തിൽ 33 റൺസ് നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.