ചെന്നൈയിൽ കാണികളെത്തി; വിസിലടിക്കാൻ പറഞ്ഞ് കോഹ്ലി VIDEO
text_fieldsചെന്നൈ: കോവിഡിന്‍റെ വരവിന് ശേഷം ഇന്ത്യയിൽ ആദ്യമായി കാണികളെ പ്രവേശിപ്പിച്ച മത്സരമായിരുന്നു ചെന്നൈയിലെ രണ്ടാം ടെസ്റ്റ്. ഇന്ത്യൻ കാണികളെ എന്നും ആവേശത്തിലാഴ്ത്തുന്ന നായകൻ വിരാട് കോഹ്ലി ഇക്കുറി പ്രയോഗിച്ചത് ചെന്നൈയുടെ സ്വന്തം 'വിസിൽ പോട്' ആയിരുന്നു.
ഇംഗ്ലണ്ടിന്‍റെ വിക്കറ്റുകൾ നിരയായി വീണുകൊണ്ടിരിക്കുകയും ഇന്ത്യ മത്സരത്തിൽ പിടിമുറുക്കുകയും ചെയ്തപ്പോഴായിരുന്നു കോഹ്ലി കാണികളെ ആേവശത്തിലാറാടിച്ചത്. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർകിങ്സിന്റെ ഹോംഗ്രൗണ്ടായ ചെപ്പോക്കിൽ അവരുടെ സ്വന്തം 'വിസിൽ പോട്' ആംഗ്യത്തിലൂടെ കാണിച്ചാണ് കോഹ്ലി ആവേശം വിതറിയത്.
സംഭവം ചെന്നൈയുടെ സ്വന്തം തല ധോണിയുടെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ നായകനായ കോഹ്ലിയുടെ 'വിശാല മനസ്കത'യും പലരും അഭിനന്ദിച്ചു. വിസിൽപോട് എന്ന ക്യാപ്ഷനോടെ ബി.സി.സി.ഐയും വിഡിയോ പങ്കുവെച്ചിട്ടുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.