'247' കൊളംബോയിലെ വിരാടിന്‍റെ മാജിക്കൽ നമ്പർ!
text_fieldsഇന്ത്യൻ ക്രിക്കറ്റിന്‍റെ ഇതിഹാസ താരമായ വിരാട് കോഹ്ലിയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഗ്രൗണ്ടുകളിലൊന്നാണ് ശ്രിലങ്കയിലെ ആർ. പ്രേമ ദാസ സ്റ്റേഡിയം അഥവാ കൊളംബോ ക്രിക്കറ്റ് സ്റ്റേഡിയം. ഇന്ത്യ-ലങ്ക മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇവിടെയാണ് നടക്കുക. ഉച്ച കഴിഞ്ഞ് 2.30-നാണ് മത്സരം ആരംഭിക്കുന്നത്.
ഒരുപാട് ക്രിക്കറ്റ് റെക്കോഡുകളും അതിശയിപ്പിക്കുന്ന സ്റ്റാറ്റുകളുമെല്ലാം അടങ്ങിയ വിരാടിന്‍റെ കരിയറിലെ മാറ്റിവെക്കാൻ പറ്റാത്ത നമ്പറുകളാണ് വിരാടിന് കൊളംബോയിലുള്ളത്. 247 ആണ് വിരാടിന്‍റെ ഈ ഗ്രൗണ്ടിലെ ശരാശരി. മൂന്ന് ഫോർമാറ്റിലുമായാണ് താരത്തിന് 247 ശരാശരി. ഏകദിനത്തിൽ മാത്രം 107 ശരാശരി വിരാടിന് കൊളൊമ്പൊയുടെ മണ്ണിലുണ്ട്. ഈ ഗ്രൗണ്ടിൽ നാല് ഏകദിന സെഞ്ച്വറിയും താരം സ്വന്തമാക്കിയിട്ടുണ്ട്.
കൊളംബോയിലെ 10 ഏകദിന ഇന്നിങ്സിൽ നിന്നും 107 ശരാശരിയിൽ 644 റൺസാണ് വിരാട് കോഹ്ലി അടിച്ചുകൂട്ടിയിരിക്കുന്നത്. നാല് സെഞ്ച്വറി നേടിയ താരത്തിന്‍റെ പ്രഹശേഷി 98.47 ആണ്. ഈ പിച്ചിൽ ലങ്കക്കെതിരെ കച്ചക്കെട്ടുമ്പോൾ വിരാടിന്‍റെ ബാറ്റിലേക്ക് ഒരുപാട് കണ്ണുകളെത്തുന്നുണ്ട്. ഏറേ നാളുകൾക്ക് ശേഷമാണ് വിരാട് ഏകദിനത്തിലേക്ക് തിരിച്ചെത്തുന്നത്. ഏകദിനത്തിൽ 14000 റൺസ് നേടാൻ വെറും 152 റൺസ് കൂടെ മതിയാകും വിരാട് കോഹ്ലിക്ക്. ഈ പരമ്പരയിൽ തന്നെ താരം അത് നേടുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.