Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇതിഹാസങ്ങൾക്കൊപ്പം...

ഇതിഹാസങ്ങൾക്കൊപ്പം കോഹ്​ലി; ഇൻസ്റ്റഗ്രാമിൽ 10കോടി ഫോളോവേഴ്​സുള്ള ആദ്യ ക്രിക്കറ്റ്​ താരം

text_fields
bookmark_border
virat kohli 100 million club
cancel
camera_alt

ചിത്രം: ICC twitter

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള കളിക്കാരനാണ്​ ഇന്ത്യൻ ക്രിക്കറ്റ്​ ടീം നായകൻ വിരാട്​ കോഹ്​ലി. യുവതലമുറയു​െട ഹരമായ ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്​സുള്ള ആദ്യ ക്രിക്കറ്റ്​ താരമെന്ന നേട്ടം സ്വന്തമാക്കിയിരിക്ക​ുകയാണ്​ കോഹ്​ലി. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യൻ സെലിബ്രിറ്റി കൂടിയാണ്​ കോഹ്​ലി.

ഫുട്​ബാൾ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്​മർ, ഹോളിവുഡ്​ നടനും റസ്​ലിങ്​ താരവുമായ ഡ്വൈൻ റോക്ക്​ ജോൺസൺ, അമേരിക്കൻ ഗായിക ബിയോൺസ്​, അരിയാന ഗ്രാൻഡെ എന്നീ പ്രശസ്​തരടങ്ങുന്ന പട്ടികയിലാണ്​ കോഹ്​ലി ഇടംപിടിച്ചത്​.

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്​സുള്ള നാലാമത്തെ കായികതാരമാണ്​ കോഹ്​ലി. ക്രിസ്റ്റ്യാനോ (26.6 കോടി), മെസ്സി​ (18.7 കോടി), നെയ്​മർ (14.7 കോടി) എന്നിവരാണ്​ പട്ടികയിൽ ആദ്യ മൂന്ന്​ സ്​ഥാനങ്ങളിൽ.

ട്വിറ്ററിൽ നാല്​ കോടിയിലധികവും ഫേസ്​ബുക്കിൽ 3.6 കോടിയാളുകളും കോഹ്​ലിയെ പിന്തുടരുന്നുണ്ട്​. 10 കോടി ക്ലബി​െലത്തിയ കോഹ്​ലിയെ ഐ.സി.സി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അഭിനന്ദിച്ചു.

ആറ്​ കോടി ഫോളോവേഴ്​സുള്ള പ്രിയങ്ക ചോപ്രയാണ്​ ഇൻസ്റ്റ ഫോളോവേഴ്​സിന്‍റെ കാര്യത്തിൽ കോഹ്​ലിക്ക്​ പിന്നിലുള്ള ഇന്ത്യൻ സെലിബ്രിറ്റി. 5.8 കോടി ഫോളോവേഴ്​സുമായി നടി ശ്രദ്ധ കപൂർ തൊട്ടുപിന്നിലുണ്ട്​.

നിലവിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്​ പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിച്ചുകൊണ്ടിരിക്കുകയാണ്​ കോഹ്​ലി. 2-1ന്​ പരമ്പരയിൽ മുന്നിട്ട്​ നിൽക്കുന്ന കോഹ്​ലിപ്പട മാർച്ച്​ നാലിന്​ തുടങ്ങുന്ന നാലാം ടെസ്റ്റിൽ വിജയിച്ച്​ ലോകടെസ്റ്റ്​ ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ ബെർത്ത്​ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Virat KohliInstagram
News Summary - Virat Kohli Becomes First cricketer To Reach 100 Million Followers on Instagram
Next Story