ഇത്രയും ദൂരം ഓടിയയാൾക്ക് ഇതും മറികടക്കാൻ എളുപ്പം -കോഹ്‍ലി
text_fieldsന്യൂഡൽഹി: തന്റെ കളി എവിടെയാണെന്നതിനെക്കുറിച്ച് ബോധ്യമുണ്ടെന്നും സാഹചര്യങ്ങളെയും വ്യത്യസ്ത തരത്തിലുള്ള ബൗളിങ്ങിനെയും നേരിടാൻ കഴിയാതെ ഒരാൾക്കും അന്താരാഷ്ട്ര കരിയറിൽ ഇത്രയും ദൂരം ഓടാൻ കഴിയില്ലെന്നും വിരാട് കോഹ്‍ലി. അതിനാൽത്തന്നെ ഇത് തനിക്ക് കൈകാര്യംചെയ്യാൻ എളുപ്പമുള്ള ഒരു ഘട്ടമാണെന്നും എന്നാൽ ഇത്തരത്തിൽ മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും സ്റ്റാർ സ്പോർട്സിന്റെ 'ഗെയിം പ്ലാൻ' പരിപാടിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ തുടർന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ശതകംപോലുമില്ലാതെ ആയിരം ദിവസം പിന്നിട്ട കോഹ്‍ലി സമീപ വർഷങ്ങൾക്കിടെ ഇതാദ്യമായാണ് സ്വന്തം ഫോമിനെക്കുറിച്ച് മനസ്സു തുറക്കുന്നത്. 2014ൽ ഇംഗ്ലണ്ടിൽ സംഭവിച്ചത് ഒരു മാതൃകയാണ്. തനിക്ക് പ്രവർത്തിക്കാൻ കഴിയുന്നതും തരത്തിൽ തരണം ചെയ്യേണ്ടതുമായ ചിലതുണ്ടായിരുന്നു. ഇപ്പോൾ പ്രശ്നം എവിടെയാണ് സംഭവിക്കുന്നത് എന്ന് ചൂണ്ടിക്കാണിക്കാൻ ഒന്നുമില്ല. അതിനാൽ, തന്നെ സംബന്ധിച്ചിടത്തോളം ഇത് കൈകാര്യംചെയ്യാനും മറികടക്കാനും എളുപ്പമുള്ള കാര്യമാണ്. നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്ന് തനിക്കറിയാം.
ചില സമയങ്ങളിൽ ആ താളം തിരികെ അനുഭവപ്പെടാൻ തുടങ്ങും. അപ്പോഴും നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്ന് അറിയുന്നതിനാൽ തന്നെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്നമല്ല. പക്ഷേ, അന്ന് ഇംഗ്ലണ്ടിൽ അങ്ങനെയായിരുന്നില്ല. നന്നായി ബാറ്റ് ചെയ്യുന്നതായി തോന്നിയില്ല. അങ്ങനെ, വീണ്ടും വീണ്ടും തുറന്നുകാട്ടപ്പെടാവുന്ന ഒരു കാര്യത്തിന് കഠിനാധ്വാനം ചെയ്യേണ്ടിവന്നു. അത് മറികടന്നു. ഇപ്പോഴത്തേത് സമാന സാഹചര്യമല്ലെന്നും കോഹ്‍ലി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.