അന്താരാഷ്ട്ര ക്രിക്കറ്റിൽ 23,000 റൺസ് പിന്നിട്ട് കോഹ്ലി; കുറിച്ചത് പുതിയ ലോക റെക്കോഡ്
text_fieldsലണ്ടൻ: ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റിൽ ഇന്ത്യൻ ടീമിന്‍റെ തുടക്കം കിതച്ചാണെങ്കിലും റെക്കോഡ് പുസ്തകത്തിൽ പുതിയതൊന്നുകൂടി എഴുതിച്ചേർത്ത് നായകൻ വിരാട് കോഹ്ലി. അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗം 23,000 റൺസ് എന്ന സ്വപ്ന സമാനമായ റെക്കോഡാണ് കോഹ്ലി ഓവലിൽ കുറിച്ചത്. ഇതുവരെയും മാസ്റ്റർ ബ്ലാസ്റ്റർ സചിൻ ടെണ്ടുൽക്കറുടെ പേരിലായിരുന്ന നേട്ടം, ബദ്ധവൈരിയായി പരിഗണിക്കപ്പെടുന്ന ജെയിംസ് ആൻഡേഴ്സൺ എറിഞ്ഞ പന്തിൽ മറികടക്കുകയായിരുന്നു.
സചിൻ 522 ഇന്നിങ്സിലാണ് അത്രയും റൺസ് നേടിയിരുന്നതെങ്കിൽ 490 ഇന്നിങ്സ് മാത്രമാണ് കോഹ്ലിക്കു വേണ്ടിവന്നത്. സചിനു പിറകിൽ മൂന്നാമനായുളളത് മുൻ ഓസീസ് നായകൻ റികി പോണ്ടിങ്ങാണ്- 544 ഇന്നിങ്സിൽ. ജാക് കാലിസ് അത്രയും നേടിയത് 551ൽ. രാഹുൽ ദ്രാവിഡും അത്രയും റൺസ് പിന്നിട്ടിട്ടുണ്ടെങ്കിലും 576 ഇന്നിങ്സ് വേണ്ടിവന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോഡ് സചിന്‍റെ പേരിലാണ്- 34357 റൺസ്. കുമാർ സംഗക്കാര, റിക്കി പോണ്ടിങ്, മഹേല ജയവർധനെ, ജാക് കാലിസ്, രാഹുൽ ദ്രാവിഡ് എന്നിവരും റൺവേട്ടയിൽ കോഹ്ലിക്കു മുന്നിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.