ബാബർ അസമിന് കൈകൊടുത്ത് വീരാട് കോഹ്‌ലി; ഇന്ത്യ-പാകിസ്താൻ മത്സരം 28ന്
text_fieldsഏഷ്യ കപ്പിലൂടെ ഇന്ത്യയും പാകിസ്താനും ഒരിക്കൽ കൂടി നേർക്കുനേർ ഏറ്റുമുട്ടുകയാണ്. ഈമാസം 28ന് യു.എ.ഇയിലാണ് ഇരുടീമുകളുടെയും മത്സരം.
യു.എ.ഇയിലെത്തിയ ഇരു ടീമിലെയും താരങ്ങൾ പരിശീലനം ആരംഭിച്ചു. ബുധനാഴ്ച പരിശീലനത്തിനിടെ നേരിൽകണ്ട താരങ്ങൾ പരസ്പരം അഭിവാദ്യം ചെയ്തു. ഇതിനിടെ പാക് നായകൻ ബാബർ അസമിന് കൈകൊടുക്കുന്ന വീരാട് കോഹ്‌ലിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇരുവരും പരസ്പരം ചിരിച്ചുകൊണ്ടാണ് ഹസ്തദാനം നടത്തുന്നത്. കൂടാതെ, അഫ്ഗാനിസ്താൻ തങ്ങളുമായും ഇന്ത്യൻ താരങ്ങൾ സംസാരിച്ചു.
കരിയറിലെ തന്‍റെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോകുന്ന ഇന്ത്യൻ നായകന് ഏഷ്യ കപ്പ് ഏറെ നിർണായകമാണ്. കോഹ്‌ലിയുടെ ബാറ്റിൽനിന്ന് ഒരു സെഞ്ച്വറി പിറന്നിട്ട് മൂന്നു വർഷമായി. മുൻ താരങ്ങളെല്ലാം കോഹ്‌ലിയെ വിമർശിച്ചിരുന്നു. എന്നാൽ, താരത്തിന് പിന്തുണയുമായി ബാബർ അസം രംഗത്തുവന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
'ഈ സമയവും കടന്നുപോകും, ശക്തമായി ഇരിക്കൂ' എന്നായിരുന്നു ബാബറിന്‍റെ ട്വീറ്റ്. 'നന്ദി, തിളങ്ങുകയും ഉയരുകയും ചെയ്യുക. എല്ലാവിധ ആശംസകളും നേരുന്നു' -എന്ന് കോഹ്‌ലി ട്വീറ്റിനു താഴെ മറുപടിയും നൽകി.
2021ൽ, ട്വന്‍റി20 ലോകകപ്പിൽ പാകിസ്താനോട് തോറ്റ് ഇന്ത്യ പുറത്തായിരുന്നു. മത്സരശേഷം വിരാട് കോഹ്‌ലി പാക് താരങ്ങളായ ബാബർ അസമിനെ അഭിനന്ദിക്കുന്നതും മുഹമ്മദ് റിസ്വാനെ ആലിംഗനം ചെയ്യുന്നതും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.