അഭ്യൂഹങ്ങൾ സ്ഥിരീകരിച്ച് വിരാട് കോഹ്ലി; ട്വന്റി20യിൽ നായക സ്ഥാനം ഒഴിയും
text_fieldsദുബൈ: യു.എ.ഇയിൽ അടുത്തമാസം നടക്കുന്ന ലോകകപ്പിനുപിന്നാലെ ട്വൻറി20 ദേശീയ ടീമിെൻറ നായകസ്ഥാനം ഒഴിയുമെന്ന് വിരാട് കോഹ്ലി പ്രഖ്യാപിച്ചു. ടെസ്റ്റിലും ഏകദിനത്തിലും നായകനായി തുടരുമെന്നും തെൻറ ട്വിറ്റർ പേജിൽ പങ്കുവെച്ച സന്ദേശത്തിൽ കോഹ്ലി വ്യക്തമാക്കി.
കോഹ്ലിയുടെ തീരുമാനത്തോട് യോജിക്കുന്നതായി ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും അറിയിച്ചു. ഇക്കാര്യത്തിൽ കോഹ്ലിയുമായി ചർച്ച നടത്തിവരുകയാണെന്നും പരസ്പരധാരണയുടെ അടിസ്ഥാനത്തിലാണ് കോഹ്ലിയുടെ തീരുമാനമെന്നും അവർ കൂട്ടിച്ചേർത്തു.
ഏകദിനത്തിലും ട്വൻറി20യിലും കോഹ്ലി വൈകാതെ നായകസ്ഥാനം ഒഴിയുമെന്ന് അടുത്തിടെ വാർത്ത പരന്നിരുന്നു. 45 ട്വൻറി20കളിൽ ഇന്ത്യയെ നയിച്ച കോഹ്ലിയുടെ ക്രെഡിറ്റിൽ 27 വിജയങ്ങളാണുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.