ഓഗസ്റ്റ് 18: ഇന്ത്യൻ ജഴ്സിയിൽ കോഹ്ലി അരങ്ങേറിയ ദിനം
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ നീല ജഴ്സിയിൽ വിരാട് കോഹ്ലി അരങ്ങേറിയിട്ട് ആഗസ്റ്റ് 18ന് 12 വർഷം തികയുന്നു. 2008 ഓഗസ്റ്റ് 18ന് ശ്രീലങ്കക്കെതിരെ ഡാംബുല്ല സ്റ്റേഡിയത്തിലാണ് ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളായി കണക്കാക്കുന്ന കോഹ്ലി അരങ്ങേറിയത്.
2008ൽ നടന്ന അണ്ടർ 19 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യ കിരീടം ചൂടിയപ്പോൾ കോഹ്ലിയായിരുന്നു നായകൻ. ഇതിനുപിന്നാലെയാണ് ഇന്ത്യൻ ടീമിലേക്ക് കോഹ്ലിക്ക് വിളിയെത്തിയത്. ഒാരോ മത്സരം കഴിയുേമ്പാഴും വീര്യം വർധിച്ചുവരുന്ന കോഹ്ലിയെയാണ് പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത്.
ടീം ഇന്ത്യക്കായി 248 ഏകദിനങ്ങളിൽ നിന്ന് 59.34 ശരാശരിയിൽ 11867 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം. ഏകദിനത്തിൽ മാത്രം കോഹ്ലി ഇതിനോടകം കുറിച്ചത് 43 സെഞ്ചുറികളാണ്. 49 സെഞ്ചുറികളുള്ള സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ മാത്രമാണ് ഈ കാര്യത്തിൽ കോഹ്ലിക്ക് മുമ്പിലുള്ളത്. 86 ടെസ്റ്റിൽ നിന്നായി 27 സെഞ്ചുറികളടക്കം 7240 റൺസും കോലിയുടെ പേരിലുണ്ട്. അന്താരാഷ്ട്ര ട്വൻറി 20യിൽ കോഹ്ലിക്ക് ഇതുവരെയും സെഞ്ചുറി കുറിക്കാനായില്ലെന്നതും കൗതുകമുണർത്തുന്ന കാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.