വിരാട് കോഹ്‌ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ 'എലൈറ്റ് ടോപ്പ് 5'ൽ
text_fieldsപോർട്ട് ഓഫ് സ്പെയിൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന അഞ്ചാമത്തെ താരമായി വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസിനെ പിന്തള്ളിയാണ് ആദ്യ അഞ്ചിലെത്തിയത്. പോർട്ട് ഓഫ് സ്പെയിനിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റിലാണ് ഈ നേട്ടം കൈവരിച്ചത്. 161 പന്തിൽ 87 റൺസുമായി കോഹ്ലി പുറത്താകാതെ ക്രീസിലുണ്ട്.
നിലവിൽ 500 മത്സരങ്ങളിൽ നിന്ന് 53.67 ശരാശരിയിൽ 25,548 റൺസാണ് കോഹ്ലി നേടിയത്. 559 ഇന്നിംഗ്‌സുകളിൽ നിന്ന് 75 സെഞ്ച്വറികളും 132 അർധ സെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്.
652 മത്സരങ്ങളിൽ നിന്ന് 25,957 റൺസ് നേടിയ ശ്രീലങ്കയുടെ മഹേല ജയവർധനെയാണ് നാലാം സ്ഥാനത്ത്. 560 മത്സരങ്ങളിൽ നിന്ന് 27,483 റൺസ് നേടിയ റിക്കിപോണ്ടിംഗാണ് മൂന്നാമത്. ശ്രീലങ്കയുടെ കുമാർ സംഗക്കാരയാണ് പട്ടികയിൽ രണ്ടാമത്. 594 മത്സരങ്ങളിൽ നിന്നാണ് 28,016 റൺസാണ് സംഗ നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ തന്നെയാണ്. 664 മത്സരങ്ങളിൽ നിന്ന് 34,357 റൺസാണ് ഇന്ത്യൻ ഇതിഹാസത്തിന്റെ േപരിലുള്ളത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ 75 സെഞ്ച്വറികൾ നേടിയ വിരാട് കോഹ്ലിയാണ് സെഞ്ച്വറി നേട്ടങ്ങളിൽ ലോകത്ത് രണ്ടാമത്. 100 സെഞ്ച്വറികൾ നേടിയ സച്ചിൻ മാത്രമാണ് കോഹ്ലിക്ക് മുന്നിലുള്ളത്.
111 ടെസ്റ്റുകളിൽ നിന്ന് 49.38 ശരാശരിയിൽ 8642 റൺസാണ് വിരാട് നേടിയത്. ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ ഇതുവരെ 28 സെഞ്ച്വറികളും 30 അർധസെഞ്ച്വറികളും നേടിയിട്ടുണ്ട്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യയുടെ അഞ്ചാമത്തെ താരമാണ് അദ്ദേഹം.
274 ഏകദിന മത്സരങ്ങളിൽ നിന്ന് 57.32 ശരാശരിയിൽ 12,898 റൺസ് വിരാട് കോഹ്ലി നേടിയിട്ടുണ്ട്. 46 സെഞ്ച്വറികളും 65 അർധസെഞ്ച്വറികളും നേടിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് അദ്ദേഹം.
ട്വന്റി 20 ഫോർമാറ്റിൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് കോഹ്ലി. 115 മത്സരങ്ങളിൽ നിന്ന് 52.73 ശരാശരിയിൽ 4,008 റൺസ് നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.