ജഴ്സി ചോദിച്ചപ്പോൾ 'സ്പെഷ്യൽ'സമ്മാനം നൽകി കോഹ്ലി; ഇതിഹാസമെന്ന് വാഴ്ത്തി തേവാത്തിയ
text_fieldsദുബൈ: ഒരൊറ്റ ഇന്നിങ്സ് കാണ്ട് വിമർശകരെ പോലും ആരാധകരാക്കി മാറ്റിയ താരമാണ് രാജസ്ഥാൻ റോയൽസിെൻറ രാഹുൽ തേവാത്തിയ.
റോയൽ ചലഞ്ചേഴ്സ് നായകൻ വിരാട് കോഹ്ലി ഒപ്പിട്ട ജഴ്സി സമ്മാനിച്ച നിമിഷം തെൻറ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒന്നായി ഓർമിക്കുകയാണ് തേവാത്തിയ. ശനിയാഴ്ച അബൂദബിയിൽ വെച്ച് രാജസ്ഥാൻ ബാംഗ്ലൂർ മത്സരത്തിന് ശേഷമാണ് തേവാത്തിയക്ക് കോഹ്ലി ഒപ്പുവെച്ച ജഴ്സി സമ്മാനിച്ചത്.
'മത്സരത്തിന് മുമ്പ് ഞാൻ അദ്ദേഹത്തോട് ജഴ്സി ചോദിക്കുകയായിരുന്നു. ജഴ്സിയുമായി വന്ന കോഹ്ലി ഒപ്പിട്ട ശേഷം എനിക്ക് സമ്മാനിക്കുകയായിരുന്നു. സവിശേഷമായ ഒരു അനുഭവമായിരുന്നു എനിക്കത്. അദ്ദേഹം ഇതിഹാസമാണ്'-തേവാത്തിയ പറഞ്ഞു.
'അദ്ദേഹം നിരവധി കളിക്കാർക്ക് പ്രചോദമാണ്. അവരിൽ ഒരാളാണ് ഞാൻ. അദ്ദേഹം തന്നെ ലോകത്തിന് പരിചയപ്പെടുത്തിയ വിധം, ഇതിഹാസ താരമാണ്. ഇതെനിക്ക് വളരെ സ്പെഷ്യലാണ്'-തേവാത്തിയ പറഞ്ഞു.
രാജസ്ഥാൻ റോയൽസ് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിലാണ് തേവാത്തിയയുടെ പ്രതികരണം. ജഴ്സി നൽകുേമ്പാൾ ഹരിയാനയിലെ തേവാത്തിയയുടെ സഹതാരം യൂസ്വേന്ദ്ര ചഹൽ കോഹ്ലിക്കൊപ്പമുണ്ടായിരുന്നു.
ഐ.പി.എല്ലിലെ ഐതിഹാസിക ഇന്നിങ്സുകളിലൊന്നിെൻറ പേരിലാണ് തേവാത്തിയക്ക് താരപരിവേഷം ലഭിച്ചത്. കിങ്സ് ഇലവൻ പഞ്ചാബിനെതിരെ മെല്ലെപ്പോക്കിെൻറ പേരിൽ വിമർശനത്തിന് പാത്രമായ തേവാത്തിയ അസാധ്യമെന്നുറപ്പിച്ച ലക്ഷ്യത്തിലേക്ക് ടീമിനെ കൈപിടിച്ചുയർത്തിയാണ് കൈയടി നേടിയത്.
ട്രോളിയവൻമാരെ കൊണ്ട് എണീറ്റ് നിന്ന് കൈയ്യടിപ്പിച്ച തേവാത്തിയ മോട്ടിവേഷനൽ സ്പീക്കർമാർക്ക് മനക്കരുത്തിെൻറ പുതിയ ഉദാഹരണമായി മാറിയിരുന്നു. സുഹൃത്തുക്കളെ വരെ വെറുപ്പിച്ച്, ക്രീസിലുണ്ടായിരുന്ന സഞ്ജു സാംസണിന് സ്ട്രൈക്ക് നൽകാൻ വരെ മടുപ്പിച്ച ശേഷം, വെറും എട്ട് പന്തിൽ അവൻ ക്രിക്കറ്റ് ലോകത്തെ പോക്കറ്റിലാക്കി വീരപുരുഷനായി.
31 പന്തിൽ 53 റൺസെടുത്ത തേവാത്തിയയുടെ മികവിൽ രാജസ്ഥാൻ ഐ.പി.എല്ലിലെ ഏറ്റവും മികച്ച റൺചേസിങ്ങിനുള്ള റെക്കോഡ് സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.