വിരാട് കോഹ്ലി അമ്പയർമാരെ വിലകുറച്ചു കാണുന്നെന്ന് മുൻ ഇംഗ്ലണ്ട് നായകൻ
text_fieldsഅഹ്മദാബാദ്: ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇംഗ്ലണ്ട് നായകൻ ഡേവിഡ് ലോയ്ഡ്. അമ്പയർമാരുടെ തീരുമാനത്തിനെതിരെ രംഗത്തുവന്ന് സമ്മർദ്ദത്തിലാക്കുന്നതാണ് കോഹ്ലിയുടെ നിലപാടുകളെന്ന് ലോയ്ഡ് വിമർശിച്ചു. അംപയേഴ്സ് കോൾ ഒഴിവാക്കണമെന്ന കോഹ്ലിയുടെ ആവശ്യത്തിനെതിരെയും ലോയ്ഡ് രംഗത്തെത്തി.
'' ട്വന്‍റി 20 പരമ്പരയിലെ നാലാം മത്സരത്തിനിടെ സൂര്യകുമാർ യാദവിനെ ഡേവിഡ് മലാൻ ക്യാച്ചെടുത്തേപ്പാൾ സോഫ്റ്റ് സിഗ്നൽ ഔട്ട് വിളിക്കാൻ ഇംഗ്ലീഷ് താരങ്ങൾ അമ്പയർമാർക്കുമേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് കോഹ്ലി പറഞ്ഞത്. അമ്പയറോട് ഇംഗ്ലണ്ട് താരങ്ങൾ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടോ എന്ന് തനിക്കറിയില്ല.
പക്ഷേ കോഹ്ലി ഈ പരമ്പരയിലുടനീളം അമ്പയർമാരെ വിലകുറച്ചുകാണുകളും തീരുമാനങ്ങൾക്കായി സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. അന്താരാഷ്ട്ര തലത്തിൽ അംപയർമാരെ വിലകുറച്ചു കാണുന്ന രീതി വർധിച്ചിട്ടുണ്ട്. തങ്ങളാണ് മത്സരം ചലിപ്പിക്കുന്നെതന്ന ധാരണയാണ് താരങ്ങൾക്കുണ്ട്''.- ലോയ്ഡ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.