പാക് ഓപണറെ കെട്ടിപ്പുണർന്ന് കോഹ്ലി; കൈയ്യടിച്ച് ക്രിക്കറ്റ് ലോകം
text_fieldsദുബൈ: ക്രിക്കറ്റ് ലോകം കാത്തിരുന്ന പോരാട്ടത്തിൽ ഇന്ത്യയെ സമസ്ത മേഖലയിലും നിഷ്പ്രഭമാക്കിയാണ് പാകിസ്താൻ ചരിത്രം തിരുത്തി എഴുതിയത്. ക്രിക്കറ്റ് എന്നാൽ മാന്യൻമാരുടെ ഗെയിം എന്നാണ് പൊതുവേ പറയപ്പെടാറുള്ളത്. മത്സര ഫലം എന്തായാലും പരസ്പരം ഹസ്തദാനം ചെയ്യുകയും തങ്ങളേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചവരെ അഭിനന്ദിക്കുകയും ചെയ്യാറുണ്ട് ക്രിക്കറ്റ് താരങ്ങൾ.
ആ വാക്കിനെ അന്വർഥമാക്കുന്ന പെരുമാറ്റവുമായി ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി ഏവരുടെയും ഇഷ്ടം ഒരിക്കൽ കൂടി നേടി. പാകിസ്താനി ഓപണർമാരെ പുഞ്ചിരിച്ച് അഭിനന്ദിക്കുന്ന കോഹ്ലിയുടെ ചിത്രമായിരുന്നു ഇന്ത്യ-പാക് മത്സരത്തിന്‍റെ ഏറ്റവും മനോഹരമായ ബാക്കിപത്രം. ഇന്ത്യൻ ബൗളർമാരെ തച്ചുതകർത്ത റിസ്വാനെ കോഹ്ലി ആലിംഗനം ചെയ്യുകയും തോളിൽ തട്ടി അഭിനന്ദിക്കുകയും ചെയ്തു.
തോൽവിയുടെ നിരാശക്കിടെയിലും ക്രിക്കറ്റിന്‍റെ ആ സൗന്ദര്യമുള്ള കാഴ്ച ഓരോ ഇന്ത്യൻ ആരാധകനിലും പുഞ്ചിരി വിടർത്തി. ഞായറാഴ്ച രാത്രി ക്രിക്കറ്റ് ആരാധകരുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിലും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും വൈറൽ ചിത്രം സ്ഥാനം നേടി. 'സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്' എന്ന അടിക്കുറിപ്പോടെ ചിത്രം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അവരുടെ സാമൂഹിക മാധ്യമ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്.
ഇതോടൊപ്പം തന്നെ ഇന്ത്യയുടെ മെന്‍ററും മുൻനായകനുമായ എം.എസ്. ധോണിയുമായി പാക് കളിക്കാർ മത്സര ശേഷം സംവദിക്കുന്ന ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
ഇന്ത്യ ഉയർത്തിയ152 റൺസ് വിജയലക്ഷ്യം ഓപണർമാരായ മുഹമ്മദ് റിസ്വാനും (79*) ക്യാപ്റ്റൻ ബാബർ അസമും (69*) ചേർന്ന് അനായാസം വെട്ടിപ്പിടിച്ചതോടെ പാകിസ്താൻ 10 വിക്കറ്റിന്‍റെ ഉജ്വല വിജയം സ്വന്തമാക്കി. ലോകകപ്പിൽ ഇതാദ്യമായാണ് പാകിസ്താൻ ഇന്ത്യയെ തോൽപിക്കുന്നത്.
ആറു റൺസിന് രണ്ട് ഓപ്പണർമാരെയും നഷ്ടമായ ഇന്ത്യ ഏഴുവിക്കറ്റിന് 151 റൺസെന്ന നിലയിലാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ചങ്കുതുളക്കുന്ന സമ്മർദ്ദത്തിലും ഒരറ്റത്ത് വിക്കറ്റ് കാത്ത നായകൻ വിരാട് കോഹ്ലിയാണ് ഇന്ത്യൻ ഇന്നിങ്സിന് നിറം പകർന്നത്. 30 പന്തിൽ 39 റൺസുമായി റിഷഭ് പന്തും കനപ്പെട്ട സംഭാവന നൽകി. നാലോവറിൽ 31റൺസിന് മൂന്നുവിക്കറ്റ് വീഴ്ത്തിയ അഫ്രീദിയാണ് പാക് നിരയിൽ മികച്ചുനിന്നത്.
'അമ്പയർ ഉറങ്ങുകയായിരുന്നോ?'; രാഹുൽ പുറത്തായത് നോബോളിലെന്ന് തെളിയിവുനിരത്തി ആരാധകർ
ദുബൈ: ലോകകപ്പിൽ പാകിസ്താനോട് ഇന്ത്യ ആദ്യമായി തോറ്റതിന് പിന്നാലെ സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കി നോബോൾ വിവാദം. ഇന്ത്യൻ ഓപണർ കെ.എൽ. രാഹുൽ ഔട്ടായ പന്ത് നോബോൾ ആണെന്നാണ് ആരാധകർ തെളിവുകൾ നിരത്തി ചൂണ്ടിക്കാണിക്കുന്നത്. മത്സരം അവസാനിക്കുന്നതിന് മുമ്പ് തന്നെ അമ്പയർമാരുടെ പിഴവ് ചൂണ്ടിക്കാട്ടി ട്വിറ്ററാറ്റി രംഗത്തെത്തിയിരുന്നു.
ഷഹീന്‍ അഫ്രീദി എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ രാഹുല്‍ ബൗള്‍ഡായി മടങ്ങുകയായിരുന്നു. ഈ പന്ത് നോബോളാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററിൽ പങ്കുവെച്ച ആരാധകര്‍ അമ്പയർ ഉറങ്ങുകയായിരുന്നോ എന്നാണ് ചോദിക്കുന്നത്.
പന്ത് റിലീസ് ചെയ്യുമ്പോള്‍ അഫ്രീദിയുടെ കാല്‍ വരക്ക് പുറത്താണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. മത്സരത്തില്‍ എട്ടു പന്തില്‍ നിന്ന് മൂന്ന് റൺസുമായാണ് ഉജ്വല ഫോമിൽ കളിക്കുന്ന രാഹുൽ പുറത്തായത്. ഓപണർമാർ പെട്ടെന്ന് മടങ്ങിയത് ഇന്ത്യയുടെ സ്കോറിങ് വേഗത്തെ നന്നായി ബാധിച്ചിരുന്നു.
അതേസമയം ലോകവേദിയിൽ ഇന്ത്യക്ക് മുന്നിൽ എന്നും അപമാനിതരായി മടങ്ങിയ പാകിസ്താന് ഞായറാഴ്ച വിജയദിനമാക്കി. ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ എല്ലാം ശരിയായ ദിനത്തിൽ ഇന്ത്യയെ പത്തു വിക്കറ്റിന് തോൽപ്പിച്ചാണ് പാകിസ്താൻ ചരിത്രം തിരുത്തിയെഴുതിയത്. ട്വന്‍റി 20, ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇതുവരെയും ഇന്ത്യയെ തോൽപ്പിച്ചിട്ടില്ലെന്ന ചീത്തപ്പേര് ബാബർ അസമിലൂടെ പാകിസ്താൻ മാറ്റി. തുടക്കത്തിലെ പതർച്ചക്ക് ശേഷം ഇന്ത്യ പടുത്തുയർത്തിയ 151 റൺസ് പാകിസ്താൻ ഒരുവിക്കറ്റ് പോലും നഷ്ടമാക്കാതെ മറികടന്നു. ഓപ്പണർമാരായെത്തിയ മുഹമ്മദ് റിസ്വാൻ 55 പന്തിൽ 79 റൺസോടെയും ബാബർ അസം 52 പന്തിൽ 68 റൺസോടെയും വിജയശ്രീലാളിതരായി മടങ്ങി.
ആറു റൺസിന് രണ്ട് ഓപ്പണർമാരെയും നഷ്ടമായ ഇന്ത്യ ഏഴുവിക്കറ്റിന് 151 റൺസെന്ന നിലയിലാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ചങ്കുതുളക്കുന്ന സമ്മർദ്ദത്തിലും ഒരറ്റത്ത് വിക്കറ്റ് കാത്ത നായകൻ വിരാട് കോഹ്ലിയാണ് ഇന്ത്യൻ ഇന്നിങ്സിന് നിറം പകർന്നത്. 30 പന്തിൽ 39 റൺസുമായി റിഷഭ് പന്തും കനപ്പെട്ട സംഭാവന നൽകി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറുകൾ ദുസ്വപ്നം പോലെയായിരുന്നു. ആദ്യ ഓവറിൽ നേരിട്ട ആദ്യ പന്തിൽ തന്നെ തന്നെ ഓപണർ രോഹിത് ശർമയെ വിക്കറ്റിന് മുന്നിൽ കുരക്കി ഷഹീൻ ഷാ അഫ്രീദി കൊടുങ്കാറ്റായി ആഞ്ഞടിക്കുകയായിരുന്നു. പിന്നാലെ ലോകേഷ് രാഹുലിനെ (3) ക്ലീൻ ബൗൾഡാക്കി അഫ്രീദി വീണ്ടും ഇന്ത്യക്ക് പ്രഹരമേൽപിച്ചു. ടീം സ്കോർ 31ൽ നിൽക്കേ നന്നായി തുടങ്ങിയ സൂര്യകുമാർ യാദവും (11) പുറത്തായതോടെ സമ്മർദത്തിലായ ഇന്ത്യക്കായി വിരാട് കോഹ്ലിയും (27 പന്തിൽ 28) റിഷഭ് പന്തും (28 പന്തിൽ 37 ) ഒത്തുചേരുകയായിരുന്നു.
ഒരറ്റത്ത് വിരാട് കോഹ്ലി പക്വതയോടെ ബാറ്റേന്തിയപ്പോൾ റൺനിരക്കുയർത്തി റിഷഭ് പന്ത് പിന്തുണനൽകി. ഹസൻ അലിയെ തുടർച്ചയായി രണ്ട് സിക്സറുകൾക്ക് പറത്തിയ ആക്രമണ മൂഡിലേക്ക് മാറിയ റിഷഭ് പന്തിനെ ഷദാബ് ഖാൻ പുറത്താക്കുയായിരുന്നു. തുടർന്നെത്തിയ രവീന്ദ്ര ജദേജക്ക് (13 പന്തിൽ 13) ആഞ്ഞുവീശാനായില്ല. ഇതിനിടയിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയ കോഹ്ലി നായകനൊത്ത ഇന്നിങ്സ് കാഴ്ചവെച്ചു മടങ്ങി.
നാലോവറിൽ 31റൺസിന് മൂന്നുവിക്കറ്റ് വീഴ്ത്തിയ അഫ്രീദിയാണ് പാക് നിരയിൽ മികച്ചുനിന്നത്. രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും നാലോവറിൽ 44റൺസ് വഴങ്ങിയ ഹസൻ അലി പാക് നിരയിൽ നന്നായി തല്ലുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.