Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യയിൽ രോഹിതിനെ...

ഇന്ത്യയിൽ രോഹിതിനെ ക്യാപ്​റ്റനാക്കാൻ മുറവിളി, അതേസമയം കോഹ്​ലിയെ പേടിച്ചും ആരാധിച്ചും ആസ്​ട്രേലിയക്കാർ

text_fields
bookmark_border
ഇന്ത്യയിൽ രോഹിതിനെ ക്യാപ്​റ്റനാക്കാൻ മുറവിളി, അതേസമയം കോഹ്​ലിയെ പേടിച്ചും ആരാധിച്ചും ആസ്​ട്രേലിയക്കാർ
cancel

സിഡ്​നി: രോഹിത്​ ശർമയുടെ കീഴിൽ മുംബൈ ഇന്ത്യൻസ്​ അഞ്ചാം ഐ.പി.എൽ കിരീടം നേടുകയും വിരാട്​​ കോഹ്​ലിയുടെ റോയൽ ചാലഞ്ചേഴസ്​ ബാംഗ്ലൂർ ഒരിക്കൽ കൂടി നിരാശപ്പെടുത്തുകയും ചെയ്​തതോടെ ഇന്ത്യയിലെങ്ങും ​ക്യാപ്​റ്റൻസി മാറണമെന്ന മുറവിളികളാണ്​. ഗൗതം ഗംഭീർ അടക്കമുള്ള മുൻ താരങ്ങൾ പരസ്യമായി അത്​ പറയുകയും ചെയ്​തു.

എന്നാൽ ആസ്​ട്രേലിയയിൽ കാര്യങ്ങൾ അങ്ങനെയല്ല. പര്യടനത്തിനായി ഇന്ത്യൻ ടീം ആസ്​ട്രേലിയിലെത്തുമെന്ന്​ പ്രഖ്യാപിച്ചതോടെ തുടങ്ങിയ 'കോഹ്​ലി'പ്പേടി മൂർധന്യത്തിലാണ്​ ഇപ്പോൾ. ഭാര്യ അനുഷ്​കയുടെ പ്രസവ തീയതിയായതിനാൽ ആദ്യ ടെസ്​റ്റിന്​ ശേഷം കോഹ്​ലി മടങ്ങുമെന്ന്​ പ്രഖ്യാപിച്ചതിനാൽ ആസ്​ട്രേലിയൻ ബ്രോഡ്​കാസ്​റ്റർ ചാനൽ 7ന്​ വമ്പൻ നഷ്​ടം സംഭവിച്ചിരുന്നതായി വാർത്തകൾ വന്നിരുന്നു.


വെള്ളിയാഴ്​ച സിഡ്​നി ​മോണിങ്​ ഹെറാൾഡ്​ കോഹ്​ലിയെ എങ്ങനെ പുറത്താക്കാമെന്ന്​ ലേഖനം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. കോഹ്​ലി തന്നെയാണ്​ വലിയ വിക്കറ്റെന്ന അഭിപ്രായം തന്നെയാണ്​ പാറ്റ്​ കുമ്മിൻസ്, മിച്ചൽ സ്​റ്റാർക്​​ അടക്കമുള്ള ബൗളർമാർക്കുമുള്ളത്​. താൻ കോഹ്​ലിയുടെ ആരാധകനാണെന്നും ആദ്യ ടെസ്​റ്റിന്​ ശേഷം കോഹ്​ലി മടങ്ങുന്നത്​ ആസ്​ട്രേലിയക്ക്​ സാധ്യത വർധിപ്പിക്കുമെന്നുമുള്ള അഭിപ്രായവുമായി മുൻ ഇതിഹാസ താരം അലൻ ബോർഡർ തന്നെ രംഗത്തെത്തി. കോഹ്​ലി മടങ്ങുന്നതോടെ ടെസ്​റ്റിൽ ഇന്ത്യൻ താരങ്ങൾക്ക്​ സമ്മർദം അധികമാകുമെന്നാണ്​ മുൻ ഓസ്​ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങി​െൻറ പ്രതികരണം.

അൽപ്പമെങ്കിലും കോഹ്​ലിയെ ബഹുമാനിക്കാതെ സംസാരിച്ചത്​ ആസ്​ട്രേലിയൻ ടെസ്​റ്റ്​ നായകൻ ടിം പെയ്​നാണ്​. ''കോഹ്​ലിയെക്കുറിച്ച്​ ഒരുപാട്​ ചോദ്യങ്ങൾ വരുന്നു. അദ്ദേഹം എനിക്ക്​ റ്റൊരു കളിക്കാരൻ മാത്രമാണ്​. അത്​ ഞാൻ കാര്യമാക്കുന്നില്ല. അദ്ദേഹവുമായി എനിക്ക്​ അധികം ബന്ധ​െമാന്നുമില്ല. ടോസിടുന്ന വേളയിൽ കാണാറുണ്ട്​. എതിരാളിയായി കളിക്കും അത്രമാത്രം.ക്രിക്കറ്റ്​ ആരാധകൻ എന്ന നിലയിൽ അദ്ദേഹം ബാറ്റു ചെയ്യുന്നത്​ ആസ്വദിക്കുന്നുണ്ടെങ്കിലും റൺസ്​ വാരിക്കൂട്ടുന്നത്​ പക്ഷേ അത്ര ഇഷ്​ടമല്ല'' എന്നായിരുന്നു പെയിനി​െൻറ പ്രതികരണം. ആസ്​​ട്രേലിയൻ താരങ്ങളേക്കാളും വാർത്തകളിലിടം പിടിക്കുന്നതും ചർച്ചകകളിൽ നിറയുന്നതും കോഹ്​ലിയാണെന്നതാണ്​ യാഥാർഥ്യം.


2018ൽ ആസ്​ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ ചരിത്ര ജയം നേടിയപ്പോൾ മുന്നിൽ നിന്ന്​ നയിച്ചത്​ കോഹ്​ലിയായിരുന്നു. കോഹ്​ലി എക്കാലത്തേയും മികച്ച ബാറ്റ്​സ്​മാനാണെന്നായിരുന്നു ആസ്​ട്രേലിയൻ കോച്ച്​ ജസ്​റ്റിൻ ലാഗറുടെ പ്രതികരണം. ആസ്​ട്രേലിയൻ മണ്ണിൽ പൊരുതി നേടിയ ആറു സെഞ്ച്വറികളാണ്​ കോഹ്​ലിക്ക്​ കംഗാരുക്കൾക്കിടയിൽ സൂപ്പർ താരപദവി നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-australiaVirat Kohli
News Summary - virat kohli in australia
Next Story