കോഹ്ലി തന്നെ നമ്പർ വൺ –സ്മിത്ത്
text_fieldsമാഞ്ചസ്റ്റർ: പരസ്പരം വെച്ചുമാറുന്ന ഒന്നാംനമ്പർ പദവിയുടെ ശരിയായ അവകാശി താനല്ലെന്ന് ആസ്ട്രേലിയൻ റൺ മെഷീൻ സ്റ്റീവ് സ്മിത്ത്. സമൂഹ മാധ്യമത്തിൽ ആരാധകരുമായുള്ള ചർച്ചക്കിടെയായിരുന്നു നിലവിൽ ലോകത്തെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി തന്നെയെന്ന് സ്മിത്ത് പ്രഖ്യാപിച്ചത്.
മൈതാനത്ത് ഇരുവർക്കുമിടയിൽ കടുത്ത മത്സരം നിലനിൽക്കുേമ്പാഴാണ് ആസ്ട്രേലിയൻ താരങ്ങൾക്ക് പൊതുവെ പരിചയക്കുറവുള്ള ബഹുമാനവുമായി സ്മിത്ത് ആരാധകരെ ഞെട്ടിച്ചത്. ഏകദിനത്തിൽ 11867 റൺസ് സ്വന്തംപേരിൽ കുറിച്ച കോഹ്ലി 43 സെഞ്ച്വറികളും കുറിച്ചിട്ടുണ്ട്.
എക്കാലത്തെയും ഇതിഹാസമായ സച്ചിൻ ടെണ്ടുൽകറെ മറികടക്കാൻ വേണ്ടത് ഏഴു സെഞ്ച്വറികൾ മാത്രം. ആതിഥേയർക്കെതിരെ ഏകദിന പരമ്പരക്കായി ഇംഗ്ലണ്ടിലുള്ള താരം ഐ.പി.എല്ലിലും പാഡണിയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.