Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോഹ്​ലിക്ക്​ പരിക്ക്​,...

കോഹ്​ലിക്ക്​ പരിക്ക്​, രാഹുൽ നായകൻ; ടോസ്​ നേടിയ ഇന്ത്യ ബാറ്റിങ്​ തെരഞ്ഞെടുത്തു

text_fields
bookmark_border
rahul captain
cancel
camera_alt

കെ.എൽ. രാഹുൽ

ജൊഹനാസ്​ബർഗ്​: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ്​ ടെസ്റ്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ്​ ടീമിനെ കെ.എൽ. രാഹുൽ നയിക്കും. വിരാട്​ കോഹ്​ലിക്ക്​ പരിക്കേറ്റതിനെ തുടർന്നാണ്​ രാഹുൽ നായകനായത്​. ടോസ്​ നേടിയ ഇന്ത്യ ബാറ്റിങ്​ തെരഞ്ഞെടുത്തു. കോഹ്​ലിയുടെ പകരക്കാരനായി ഹനുമ വിഹാരി ടീമിലിടം കണ്ടെത്തി. കഴിഞ്ഞ വർഷം നടന്ന സിഡ്​നി ക്രിക്കറ്റ്​ ടെസ്​റ്റിന്​ ശേഷം ആദ്യമായാണ്​ വിഹാരി ടെസ്റ്റിൽ പാഡ്​ അണിയുന്നത്​. അതേസമയം ഡുവാൻ ഒലിവിയറും കൈൽ വെരിയന്നെയും പ്രോട്ടിയേസ്​ ടീമിൽ ഇടം നേടി.

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീ​മി​നും ച​രി​ത്ര​നേ​ട്ട​ത്തി​നു​മി​ട​യി​ൽ ഒ​രു മ​ത്സ​ര​ത്തി​ന്‍റെ ദൂ​രം മാ​ത്രം. മൂ​ന്നു മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ ക​ളി​യി​ൽ ആ​ധി​കാ​രി​ക ജ​യം സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ക്ക്​ ര​ണ്ടാം മ​ത്സ​രം കൂ​ടി ജ​യി​ച്ചാ​ൽ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം.

സെ​ഞ്ചൂ​റി​യ​നി​ലെ സൂ​പ്പ​ർ സ്​​പോ​ർ​ട്ട്​ പാ​ർ​ക്കി​ൽ ക​ന്നി ജ​യം സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ക്ക്​ മു​മ്പും ത​ങ്ങ​ൾ​ക്ക്​ ജ​യം ന​ൽ​കി​യി​ട്ടു​ള്ള ജെ​ഹാ​ന​സ്​​ബ​ർ​ഗി​ലെ വാ​ണ്ട​റേ​ഴ്​​സി​ൽ ജ​യം ആ​വ​ർ​ത്തി​ക്കു​ക​യാ​യി​രി​ക്കും ല​ക്ഷ്യം. എ​ല്ലാം കൊ​ണ്ടും മു​ൻ​തൂ​ക്കം ഇ​ന്ത്യ​ക്കാ​ണ്. ബാ​റ്റി​ങ്ങി​ലും ബൗ​ളി​ങ്ങി​ലു​മെ​ല്ലാം എ​തി​രാ​ളി​ക​ളെ​ക്കാ​ൾ ഒ​രു​പ​ടി മു​ന്നി​ൽ.

കാ​ഗി​സോ റ​ബാ​ദ​യും ലു​ൻ​ഗി എ​ൻ​ഗി​ഡി​യു​മ​ട​ങ്ങു​ന്ന പേ​സ്​ ബൗ​ളി​ങ്​ നി​ര ഇ​ന്ത്യ​ൻ ബാ​റ്റ​ർ​മാ​ർ​ക്ക്​ ഭീ​ഷ​ണി​യു​യ​ർ​ത്താ​ൻ പോ​ന്ന​താ​ണെ​ങ്കി​ലും ബാ​റ്റി​ങ്​ താ​ര​തേ​മ്യേ​ന ദു​ർ​ബ​ല​മാ​ണെ​ന്ന​താ​ണ്​ ആ​തി​ഥേ​യ​രെ കു​ഴ​ക്കു​ന്ന​ത്. അ​തി​നൊ​പ്പം ക്വി​ന്‍റ​ൺ ഡി​കോ​ക്കി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​ട​വാ​ങ്ങ​ലും ടീ​മി​ന്​ തി​രി​ച്ച​ടി​യാ​ണ്. കൈൽ വെരിയന്നെയാണ്​ ഡി​കോ​ക്കി​ന്​ പ​ക​ര​മി​റ​ങ്ങു​ന്ത്​. വി​യാ​ൻ മ​ൾ​ഡ​റി​ന്​ പ​ക​രം ​മൂ​ന്നാം പേ​സ​റാ​യി ഒ​ലി​വ​റും എ​ത്തും.

ഓ​പ​ണി​ങ്ങി​ൽ ഫോ​മി​ലു​ള്ള ലോ​കേ​ഷ്​ രാ​ഹു​ലും മാ​യ​ങ്ക്​ അ​ഗ​ർ​വാ​ളും ന​ൽ​കു​ന്ന തു​ട​ക്ക​മാ​വും ടീ​മി​ന്​ നി​ർ​ണാ​യ​ക​മാ​വു​ക. മ​ധ്യ​നി​ര​യി​ൽ ചേ​തേ​ശ്വ​ർ പു​ജാ​ര​യും അ​ജി​ൻ​ക്യ ര​ഹാ​നെ​യും മി​ക​ച്ച സ്​​കോ​റു​ക​ളി​ലേ​ക്ക്​ ബാ​റ്റേ​ന്തി​യി​ട്ടി​ല്ലെ​ങ്കി​ലും ശ​രാ​ശ​രി പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​ന്നു​ണ്ടെ​ന്ന​താ​ണ്​ ആ​ശ്വാ​സം. ഈ ​മൂ​വ​ർ സം​ഘ​വും ആ​റാ​മ​നാ​യെ​ത്തു​ന്ന ഋ​ഷ​ഭ്​ പ​ന്തും തി​ള​ങ്ങി​യാ​ൽ ഇ​ന്ത്യ കു​തി​ക്കും.

ബൗ​ളി​ങ്ങി​ൽ ഇ​ന്ത്യ​ക്ക്​ വേ​വ​ലാ​തി​യേ ഇ​ല്ല. ജ​സ്​​പ്രീ​ത്​ ബും​റ-​മു​ഹ​മ്മ​ദ്​ ഷ​മി-​മു​ഹ​മ്മ​ദ്​ സി​റാ​ജ്​ പേ​സ്​ ത്ര​യം മി​ക​ച്ച​ ​ഫോ​മി​ലാ​ണ്. സ്പി​ൻ പി​ന്തു​ണ​യു​മാ​യി ര​വി​ച​ന്ദ്ര​ൻ അ​ശ്വി​നു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs South africaKL RahulVirat Kohli
News Summary - Virat Kohli misses out India vs South africa second test due to injury; KL Rahul opt to bat
Next Story