രോഹിത് ശർമയെ എന്തിന് പുറത്തിരുത്തി?; കോഹ്ലിക്കെതിരെ വിമർശനം
text_fieldsഅഹ്മദാബാദ്: മൊേട്ടര സ്റ്റേഡിയത്തിൽ നടന്ന ആദ്യ ട്വന്‍റി 20യിൽ ഇംഗ്ലണ്ടിനോട് എട്ടുവിക്കറ്റിന്‍റെ വമ്പൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ നായകൻ വിരാട് കോഹ്ലിക്കെതിരെ രൂക്ഷ വിമർശനം. ഫോമിലുള്ള ഓപ്പണർ രോഹിത് ശർമക്ക് വിശ്രമം അനുവദിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.
രോഹിത് ആദ്യത്തെ ഏതാനും മത്സരങ്ങളിൽ ഉണ്ടാകില്ലെന്ന് കോഹ്ലി നേരത്തേ വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു. രോഹിതിനെ പുറത്തിരുത്തിയ തീരുമാനം ഞെട്ടിക്കുന്നതായിരുന്നെന്നും ട്വൻറി 20 ലോകകപ്പിന് മുമ്പ് അദ്ദേഹത്തെ പോലുള്ളവർക്ക് പരമാവധി അവസരം നൽകണമെന്നും മുൻ ഇന്ത്യൻ താരം മനോജ് തിവാരി പ്രതികരിച്ചു.
സമൂഹമാധ്യമങ്ങളിലൂടെയും നിരവധി ആരാധകർ രോഹിതിനെ കളിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. കരുത്തരായ ഇംഗ്ലണ്ടിനെതിരെ പോരിനിറങ്ങുേമ്പാൾ ഫുൾ ടീമുമായി വേണം കളിക്കാനിറങ്ങാനെന്നും ചിലർ ഓർമിപ്പിച്ചു.
രോഹിതിന് പകരം ഓപ്പണർമാരായിറങ്ങിയ ശിഖർ ധവാനും കെ.എൽ രാഹുലും അേമ്പ പരാജയമായിരുന്നു. കോഹ്ലിയാകട്ടെ റൺസൊന്നുമെടുക്കാതെ പുറത്താകുകയും ചെയ്തു. 67 റൺസെടുത്ത ശ്രേയസ് അയ്യറുടെ കരുത്തിലാണ് ഇന്ത്യ 124 റൺസ് കുറിച്ചത്. ഞായറാഴ്ചയാണ് രണ്ടാം ട്വൻറി 20.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.