രജത് പാട്ടീദാർ റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂരു ക്യാപ്റ്റൻ
text_fieldsബംഗളൂരു: പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ബംഗളൂരു റോയൽ ചലഞ്ചേഴ്സ്. രജത് പാട്ടീദാറാണ് പുതിയ ബംഗളൂരു ക്യാപ്റ്റൻ. വലകൈയ്യൻ ബാറ്ററായ പാട്ടീദാറായിരിക്കും. 2025 ഐ.പി.എല്ലിൽ ബംഗഗളൂരുവിനെ നയിക്കുക. വിരാട് കോഹ്‍ലിക്ക് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരൻ ആർ.സി.ബി ക്യാപ്റ്റനാവുന്നത്.2013ൽ ഡാനിയൽ വെറ്റോറിയിൽ നിന്നും ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത വിരാട് കോഹ്‍ലി 2021 വരെ തൽസ്ഥാനത്ത് തുടർന്നിരുന്നു.
ക്ലബിന്റെ ക്യാപ്റ്റൻമാരെയെല്ലാം ഉൾപ്പെടുത്തി പുറത്തിറക്കിയ വിഡിയോയിലാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. മെഗാ ലേലത്തിന് മുമ്പ് 11 കോടി രൂപ നൽകിയാണ് രജത് പാട്ടീദാറിനെ ആർ.സി.ബി നിലനിർത്തിയത്. 20 ലക്ഷം രൂപക്കായിരുന്നു പാട്ടീദാറിനെ ആദ്യമായി ബംഗളൂരു ടീമിലെടുക്കുന്നത്.
2022 ഐ.പി.എല്ലിൽ 333 റൺസുമായി റൺവേട്ടയിൽ ആർ.സി.ബി താരങ്ങളിൽ മൂന്നാം സ്ഥാനത്തെത്താൻ പാട്ടീദാറിനു സാധിച്ചു. എലിമിനേറ്ററിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ താരം സെഞ്ചറി നേടിയിരുന്നു.
2023 സീസൺ പരുക്കു കാരണം നഷ്ടമായി. കഴിഞ്ഞ സീസണിൽ 50 ലക്ഷം രൂപയ്ക്കാണ് പാട്ടീദാർ ആര്‍സിബിയിൽ കളിച്ചത്. 15 മത്സരങ്ങളിൽനിന്ന് അഞ്ച് അർധ സെഞ്ചറികളടക്കം 395 റൺസാണ് പാട്ടീദാർ 2024 ൽ അടിച്ചുകൂട്ടിയത്. മധ്യപ്രദേശിലാണ് പാട്ടീദാർ ജനിച്ചത്. ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളിൽ കളിച്ച പാട്ടീദാർ ട്വന്റി 20 കളിച്ചിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.