ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഉലച്ച ആ ഭിന്നത രവി ശാസ്ത്രി എങ്ങനെ പരിഹരിച്ചു?- വിശദീകരിച്ച് മുൻ ഫീൽഡിങ് കോച്ച് ആർ. ശ്രീധർ
text_fieldsബാറ്റിങ്ങിൽ നെടുംതൂണുകളായി അന്നും ഇന്നും നിലനിൽക്കുന്ന രണ്ടു പ്രമുഖർക്കിടയിൽ നിലനിന്ന പോര് വ്യക്തിയിൽനിന്ന് മാറി ഗ്രൂപുകളായതും രവിശാസ്ത്രി ഇടപെട്ട് പരിഹരിച്ചതും സംബന്ധിച്ച് മനസ്സു തുറന്ന് മുൻ ഫീൽഡിങ് കോച്ച് ആർ. ശ്രീധർ. 2019 ലോകകപ്പ് സെമി തോറ്റ് പുറത്തായതിനു പിന്നാലെയാണ് വിരാട് കോഹ്ലി- രോഹിത് ശർമ ക്യാമ്പുകളായി ദേശീയ ടീം രണ്ടു വശത്ത് നിലയുറപ്പിച്ചത്. ‘‘രോഹിത് ക്യാമ്പ്, വിരാട് ക്യാമ്പ് എന്നിങ്ങനെ രണ്ടെണ്ണമുണ്ടായിരുന്നു. പരിശീലകൻ രവി ശാസ്ത്രി നേരിട്ട് ഇടപെട്ടാണ് വിഷയം പരിഹരിച്ചത്’’- ആത്മകഥാംശമുള്ള തന്റെ പുസ്തകത്തിൽ ശ്രീധർ പറയുന്നു.
ഡ്രസ്സിങ് റൂമിൽ ഇരുവർക്കുമിടയിൽ നടന്നതിനെ കുറിച്ച് മാധ്യമങ്ങളിൽ വാർത്തകൾ നിരന്തരം വന്നിരുന്നു. ഇരുക്യാമ്പുകളിലും നിലയുറപ്പിച്ചവർ സമൂഹ മാധ്യമത്തിൽ മറ്റുള്ളവരെ ഫോളോ ചെയ്തത് ഒഴിവാക്കുംവരെ കാര്യങ്ങൾ എത്തിയിരുന്നു. ലോകകപ്പിന് തൊട്ടുപിറകെ ഇന്ത്യൻ ടീം വെസ്റ്റ് ഇൻഡീസിലേക്ക് പറന്നിരുന്നു. അപ്പോഴാണ് രവി ശാസ്ത്രി ഇരുവരെയും വിളിച്ചുവരുത്തി അനുരഞ്ജനത്തിന്റെ വഴി പറഞ്ഞുനൽകിയത്.
അതോടെ, പഴയതെല്ലാം മറന്ന് പുതുവഴി പിടിച്ച ഇരുവരും സഹകരണത്തിന്റെ വഴിയിൽ തിരിച്ചെത്തി.
അതേ സമയം, രോഹിതുമായി പ്രശ്നങ്ങളുണ്ടായിട്ടില്ലെന്ന നിലപാടിലാണ് ഇപ്പോഴും കോഹ്ലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.