കിങ് റിട്ടേൺസ്
text_fieldsഇന്ദോർ: 14 മാസത്തെ ഇടവേളക്കുശേഷം അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ വിരാട് കോഹ്ലിയെയും കൂട്ടി ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിന്. ആദ്യ കളിയിൽ ആറ് വിക്കറ്റിന് ജയിച്ച് മുന്നിലെത്തിയ ആതിഥേയർക്ക് വിജയം തുടരാനായാൽ മൂന്ന് മത്സരപരമ്പര അനായാസം സ്വന്തമാക്കാം. പ്രതീക്ഷ ബാക്കിവെക്കാൻ അഫ്ഗാന് ഇന്ന് തോൽക്കാൻ വയ്യ.
ശിവം ദുബെയുടെ ഓൾ റൗണ്ട് മികവായിരുന്നു മൊഹാലിയിലെ ഹൈലൈറ്റ്. 40 പന്തിൽ 60 റൺസെടുത്ത് പുറത്താകാതെനിന്ന ദുബെ രണ്ട് ഓവറിൽ ഒമ്പത് റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. ദുബെക്കു പുറമെ ഓൾ റൗണ്ടർമാരായ അക്സർ പട്ടേൽ, വാഷിങ് ടൺ സുന്ദർ, വിക്കറ്റ് കീപ്പർ ജിതേഷ് ശർമ തുടങ്ങിയവർക്കും നിർണായകമാണ് പരമ്പര. ട്വന്റി20 ലോകകപ്പ് ഒരുക്കം കൂടിയാണിത്.
ക്യാപ്റ്റൻ രോഹിത് ശർമയും കോഹ്ലിയും മടങ്ങിയെത്തിയത് മുൻനിര ബാറ്റർ യശസ്വി ജയ്സ്വാൾ ഉൾപ്പെടെയുള്ളവരുടെ സ്ഥാനത്തിനും ഭീഷണിയാണ്. ജിതേഷ് ലഭിച്ച അവസരം ഭംഗിയായി വിനിയോഗിച്ചത് സഞ്ജു സാംസണിന്റെ സാധ്യതകളെയും ബാധിക്കുന്നുണ്ട്. സ്പിന്നർമാരിൽ ഒരിക്കൽക്കൂടി പ്രതീക്ഷയർപ്പിക്കുകയാണ് അഫ്ഗാൻ. മുജീബുർറഹ്മാൻ കഴിഞ്ഞ കളിയിൽ നാല് ഓവറിൽ 21 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.
ടീം ഇവരിൽനിന്ന്
ഇന്ത്യ- രോഹിത് ശർമ, ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, തിലക് വർമ, റിങ്കു സിങ്, സഞ്ജു സാംസൺ, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ആവേഷ് ഖാൻ, മുകേഷ് കുമാർ, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, ജിതേഷ് ശർമ,
അഫ്ഗാനിസ്താൻ -ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റൻ), റഹ്മാനുല്ല ഗുർബാസ്, ഇക്രം അലി ഖിൽ, ഹസ്രത്തുല്ല സസായ്, റഹ്മത്ത് ഷാ, നജീബുല്ല സദ്രാൻ, മുഹമ്മദ് നബി, കരീം ജനത്, അസ്മത്തുല്ല ഉമർ സായി, ഷറഫുദ്ദീൻ അഷ്റഫ്, മുജീബുർറഹ്മാൻ, നവീനുൽ ഹഖ്, നൂർ അഹമ്മദ്, മുഹമ്മദ് സലീം, ഖൈസ് അഹമ്മദ്, ഗുൽബുദ്ദീൻ നായിബ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.