Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിരാട്​ കോഹ്​ലിയില്ല;...

വിരാട്​ കോഹ്​ലിയില്ല; ആസ്​ട്രേലിയൻ ചാനലിന്​ വമ്പൻ നഷ്​ടം

text_fields
bookmark_border
വിരാട്​ കോഹ്​ലിയില്ല; ആസ്​ട്രേലിയൻ ചാനലിന്​ വമ്പൻ നഷ്​ടം
cancel

മെൽബൺ: ആസ്​ട്രേലിയ​ക്കെതിരായ മൂന്ന്​ ടെസ്​റ്റ്​ മൽസരങ്ങളിൽ നിന്ന്​ മാറി നിൽക്കാനുള്ള ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയുടെ തീരുമാനം ആസ്​ട്രേലിയൻ ബ്രോഡ്​കാസ്​ററർ ചാനൽ 7ന്​ ഉണ്ടാക്കിയത്​ കനത്ത നഷ്​ടം. ആസ്​ട്രേലിയയിലെ നാല്​ ടെസ്​റ്റ്​ മൽസരങ്ങളുടെയും സംപ്രേഷണാവകാശം ചാനൽ 7നാണ്​. ഏകദിന, ട്വൻറി 20 മൽസരങ്ങളുടെ സംപ്രേഷണാവകാശം ഫോക്​സ്​ സ്​പോർട്സിനാണുള്ളത്​. ടെസ്​റ്റ്​ സീരിസിൽ ആദ്യ ടെസ്​റ്റ്​ മാത്രം ഇരു ചാനലുകളും സംപ്രേഷണം ചെയ്യും.

തിങ്കളാഴ്​ച ആസ്​​ട്രേലിയയിൽ നടക്കുന്ന മൂന്ന്​ ടെസ്​റ്റുകളിൽ നിന്ന്​ വിട്ടുനിൽക്കാൻ വിരാട്​ കോഹ്​ലിക്ക്​ ബി.സി.സി.ഐ അനുമതി നൽകിയിരുന്നു. ഇതോടെ ആദ്യ ടെസ്​റ്റിൽ മാത്രമേ കോഹ്​ലി കളിക്കു. പിന്നീട്​ ഏകദിന ട്വൻറി 20 മൽസരങ്ങൾ തുടങ്ങു​േമ്പാഴായിരിക്കും കോഹ്​ലി ടീമിനൊപ്പം ചേരുക. ഇതോടെ ഫോക്​സ്​ സ്​പോർട്​സിന്​ 14 ദിവസം കോഹ്​ലിയുടെ കളി കാണിക്കാനാവും. ഏകദിന, ട്വൻറി 20 സീരിസുകളിലെ ആറ്​ മൽസരങ്ങളും ഒരു ടെസ്​റ്റ്​ മാച്ചും പരിശീലന മൽസരവും ഇവർ കാണിക്കും. എന്നാൽ, ചാനൽ 7നിൽ കാണിക്കുന്ന മൽസരങ്ങളിൽ ഒരു ടെസ്​റ്റിൽ മാത്രമേ കോഹ്​ലിയുടെ സാന്നിധ്യമുണ്ടാവു.

ആസ്​ട്രേലിയയിലും ആരാധകരുള്ള ക്രിക്കറ്റ്​ താരമാണ്​ കോഹ്​ലി. ​ഇന്ത്യൻ ക്യാപ്​റ്റ​െൻറ സാന്നിധ്യം ചാനലുകളുടെ പരസ്യ വരുമാനത്തേയും കാര്യമായി സ്വാധീനിക്കും. കോഹ്​ലിയുടെ വരവിന്​ നല്ല പ്രചാരണവും ആസ്​ട്രേലിയയിലെ സ്​പോർട്​സ്​ ചാനലുകൾ നൽകിയിരുന്നു. കോഹ്​ലി ഇല്ലാത്ത മൽസരങ്ങൾ സംപ്രേഷണം ചെയ്യുന്നതിലൂടെ കനത്ത നഷ്​ടം ചാനൽ 7ന്​ നേരിടേണ്ടി വരുമെന്നാണ്​ റിപ്പോർട്ടുകൾ. ഒക്​ടോബർ മാസത്തിൽ നടക്കേണ്ട പരമ്പര കോവിഡ്​ മൂലമാണ്​ നവംബറിലേക്ക്​ മാറ്റിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Virat KohliChannel 7
News Summary - Virat Kohli's absence hurts Channel 7, company hits out at CA
Next Story