കോഹ്ലിയുടെ രാജി; ആര് പിൻഗാമിയാകും?
text_fieldsന്യൂഡൽഹി: ചിലരെങ്കിലും കാത്തിരുന്നതാണെങ്കിലും അപ്രതീക്ഷിതമായി ഇന്ത്യൻ ടെസ്റ്റ് ടീം നായകത്വം വിട്ട് വിരാട് കോഹ്ലി മടങ്ങിയതോടെ പകരക്കാരൻ ആരെന്ന ചർച്ച സജീവം. ഏകദിന നായകനായി ഇതിനകം നറുക്കുവീണുകഴിഞ്ഞ രോഹിത് ശർമക്കു തന്നെയാണ് സാധ്യതപ്പട്ടികയിൽ മുൻതൂക്കം. നിലവിൽ വെള്ളബാൾ ക്യാപ്റ്റനായ താരം ടെസ്റ്റിൽ ഉപനായക പദവിയും വഹിക്കുന്നു. അതിനാൽ കൂടുതൽ ചർച്ചകളില്ലാതെ രോഹിതിന് കൈമാറിയേക്കുമെന്നാണ് സൂചന.
അതേസമയം, ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ കോഹ്ലി പുറത്തിരുന്ന രണ്ടാം ടെസ്റ്റിൽ നായകനായിരുന്ന കെ.എൽ. രാഹുലും സാധ്യത പട്ടികയിലുണ്ട്. രോഹിത് 34ൽ എത്തിയതിനാൽ പ്രായത്തിലെ ചെറുപ്പം പരിഗണിക്കുന്നപക്ഷം രാഹുലിനാകും നറുക്കെന്നാണ് സൂചന. ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ പേരുകളും പരിഗണിക്കപ്പെട്ടേക്കാം. ഋഷഭിന് നൽകിയാൽ ഉത്തരവാദിത്തബോധം താരത്തെ കൂടുതൽ പക്വതയുള്ളവനാക്കുമെന്ന് സുനിൽ ഗവാസ്കർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.