ഇന്ന് ഐ.പി.എൽ ഒക്കെയില്ലേ? ഞാൻ അന്ന് 270 ബോളിൽ അടിച്ചതിൽ കൂടുതൽ ഇവർക്ക് ഇപ്പോൾ അടിക്കാം; വിരേന്ദർ സേവാഗ്
text_fieldsഇന്ത്യൻ ക്രിക്കറ്റ് ടീം കണ്ട എക്കാലത്തെയും വലിയ വെടിക്കെട്ട് ബാറ്റർമാരിൽ ഒരാളായിരുന്നു വിരേന്ദർ സേവാഗ്. ടെസ്റ്റ് ക്രിക്കറ്റിൽ പോലും ബൗളർമാരെ അടിച്ച് തെറിപ്പിക്കുന്ന ബാറ്ററായിരുന്നു അദ്ദേഹം. സേവാഗിനെതിരെ ബൗൾ ചെയ്യുമ്പോൾ ഫസ്റ്റ് ബോളിൽ തന്നെ ഒരു സിക്സർ പ്രതീക്ഷിച്ചുകൊണ്ടാണ് ഞാൻ വരുന്നത് എന്നായിരുന്നു മുൻ ആസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീ പറഞ്ഞത്. അദ്ദേഹം അക്കാലത്ത് എന്തായിരുന്നുവെന്ന് ഈ വാക്കുകളിൽ നിന്നും വ്യക്തമാണ്. ഐ.പി.എല്ലും ട്വിന്‍റി-20 ക്രിക്കറ്റുമൊക്കെ സജീവമാകുന്നതിന് മുന്നെയാണ് സേവാഗിന്‍റെ ഈ ഒരു രീതി
ടെസ്റ്റ് ക്രിക്കറ്റിൽ ഈ തലമുറയിലെ ആരെങ്കിലും 300 പന്തിന് താഴെ കളിച്ചുകൊണ്ട് 400 റൺസെടുത്താൽ താൻ അത്ഭുതപ്പെടില്ലെന്ന് പറയുകയാണ് താരമിപ്പോൾ. ദൽഹി പ്രീമിയർ ലീഗിന്‍റെ ഉത്ഘാടന വേദിയിലാണ് താരം ഇക്കാര്യം സംസാരിച്ചത്.
' നിലവിൽ ഇംഗ്ലണ്ട് ടെസ്റ്റ് കളിക്കുന്ന രീതി മികച്ചതാണ്. ഒരോവറിൽ അഞ്ച് റൺസ് എന്ന രീതി. ഞങ്ങളുടെ കാലത്ത് ആസ്ട്രേലിയ ഒരോവറിൽ നാല് വെച്ച് നേടുമായിരുന്നു. നമുക്ക് അറ്റാക്ക് ചെയ്ത് കളിക്കാൻ സാധിക്കുമെങ്കിൽ ടെസ്റ്റ് മത്സരങ്ങൾ വിജയിക്കാനുള്ള അവസരം നിങ്ങൾ ടീമിന് നൽകുകയാണ്,' സേവാഗ് പറഞ്ഞു.
'ഞങ്ങൾക്ക് 18 വയസായിരുന്നപ്പോൾ ഐ.പി.എൽ ഒന്നുമില്ലായിരുന്നു. ഇപ്പോൾ അങ്ങനെയല്ല, ഒരു യുവതാരത്തിന് ഐ.പി.എൽ കളിക്കുന്നതിനെ പറ്റി ചിന്തിക്കാം. ഇങ്ങനെ ചിന്തിക്കുന്നവരിൽ ഒരാൾ ടെസ്റ്റ് ക്രിക്കറ്റിൽ അഗ്രസീവ് രീതിയിൽ കളിക്കണമെന്ന് കരുതിയാലോ? ആരാധകർ ടെസ്റ്റ് കളി കാണാൻ വരുന്നത് നമുക്ക് ഇഷ്ടമല്ലേ? ഞാൻ അന്ന് 270 ബോളിലൊക്കെ 300 ഒക്കെയാണ് നേടിയതെങ്കിൽ ഇപ്പോഴത്തെ താരങ്ങൾക്ക് അത്രയും തന്നെ പന്തിൽ 400 റൺസ് നേടാൻ സാധിക്കും,' സേവാഗ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.