
ഇതിഹാസങ്ങൾ വീണ്ടും കളത്തിലേക്ക്; ലെജൻഡ്സ് ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം
text_fieldsഒരുകാലത്ത് ക്രിക്കറ്റ് പ്രേമികളെ കോരിത്തരിപ്പിച്ച വിഖ്യാത താരങ്ങൾ വീണ്ടും ബോളും ബാറ്റുമെടുത്ത് കളത്തിലേക്കിറങ്ങുന്നു. ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇതിഹാസ താരങ്ങളെ ഉൾകൊള്ളിച്ചുകൊണ്ടുള്ള ലെജൻഡ്സ് ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കമാവും.
ഒമാനിലെ മസ്‌കറ്റ് സ്‌റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെൻറിൽ മൂന്ന് ടീമുകളിലായി വിവിധ രാജ്യങ്ങളുടെ മുന്‍ സൂപ്പര്‍ താരങ്ങളും വീണ്ടും അണിനിരക്കും. ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കെ മൂന്ന് ടീമുകളുടെയും നായകന്മാരെയും ഇന്നലെ പ്രഖ്യാപിച്ചു.
ഇന്ത്യന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ഇന്ത്യ മഹാരാജാസ് ടീമിെൻറ നായകനാകും. മുന്‍ പാകിസ്താന്‍ നായകനും ടീമിെൻറ പരിശീലകനുമായ മിസ്ബാഹ് ഉൾ ഹഖ് ഏഷ്യ ലയണ്‍സിനെ നയിക്കും. വെസ്റ്റ് ഇന്‍ഡീസിന് രണ്ട് തവണ ടി20 ലോകകപ്പ് കിരീടം നേടിക്കൊടുത്ത ഡാരന്‍ സമ്മിയാണ് വേൾഡ് ജയൻറ്സിനെ നയിക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ മഹാരാജസും ഏഷ്യ ലയണ്‍സുമാണ് മത്സരിക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 8 മണിക്കാണ് മത്സരം. സോണി ചാനലില്‍ മത്സരം തത്സമയം കാണാനാവും.
ഇന്ത്യ മഹാരാജാസ് ടീം- വീരേന്ദര്‍ സെവാഗ് (നായകൻ), യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പത്താന്‍, യൂസുഫ് പത്താന്‍, എസ് ബദ്രീനാഥ്, ആര്‍പി സിങ്, പ്രഗ്യാന്‍ ഓജ, നമാന്‍ ഓജ, മന്‍പ്രീത് ഗോണി, ഹേമങ് ബദാനി, വേണുഗോപാല്‍ റാവു, മുനാഫ് പട്ടേല്‍, സഞ്ജയ് ബാംഗര്‍, നയന്‍ മോംഗിയ, അമിത് ഭണ്ഡാരി.
ഏഷ്യ ലയണ്‍സ് ടീം- ഷുഐബ് അക്തര്‍, ഷാഹിദ് അഫ്രീഡി, സനത് ജയസൂര്യ, മുത്തയ്യ മുരളീധരന്‍, ചാമിന്ദ വാസ്, റൊമേഷ് കലുവിതരണ, തിലകരത്നെ ദില്‍ഷന്‍, അസ്ഹര്‍ മഹമ്മൂദ്, ഉപുല്‍ തരംഗ, മിസ്ബാഹുല്‍ ഹഖ്, മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, മുഹമ്മദ് യൂസുഫ്, ഉമര്‍ ഗുല്‍, അസ്ഗര്‍ അഫ്ഗാന്‍.
ലോക ജയന്റ്സ് ടീം- ഡാരന്‍ സമി, ഡാനിയേല്‍ വെറ്റോറി, ബ്രെറ്റ് ലീ, ജോണ്ടി റോഡ്സ്, കെവിന്‍ പീറ്റേഴ്സന്‍, ഇമ്രാന്‍ താഹിര്‍, ഒവെയ്സ് ഷാ, ഹെര്‍ഷല്‍ ഗിബ്സ്, ആല്‍ബി മോര്‍ക്കല്‍, മോര്‍നെ മോര്‍ക്കല്‍, കോറി ആന്‍ഡേഴ്സന്‍, മോണ്ടി പനേസര്‍, ബ്രാഡ് ഹാഡിന്‍, കെവിന്‍ ഒബ്രെയ്ന്‍, ബ്രെന്‍ഡന്‍ ടെയ്ലര്‍.
ഷെഡ്യൂൾ
January 20, 2022 January 21, 2022 January 22, 2022 January 24, 2022 January 26, 2022 January 27, 2022 January 29, 2022 | India Maharajas vs Asia Lions Wolrd Giants vs Asia Lions World Giants vs India Maharajas, Asia Lions vs India Maharajas India Maharajas vs World Giants Asia Lions vs World Giants Final | 8 PM IST 8 PM IST 8 PM IST 8 PM IST 8 PM IST 8 PM IST 8 PM IST |

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.