'ഇതാണ് ഇന്ത്യ', ഇവിടെ ക്രിക്കറ്റ് വെറുമൊരു കളിയല്ല' നടരാജന്‍റെ സ്വീകരണ വീഡിയോ പങ്കുവച്ച് സേവാഗ്
text_fieldsഇന്ത്യൻ ക്രിക്കറ്റ് ടീം അംഗമായ ടി.നടരാജന് ജന്മനാട് നൽകിയ സ്വീകരണ വീഡിയോ പങ്കുവച്ച് വീരേന്ദർ സേവാഗ്. ഓസ്‌ട്രേലിയയിൽ നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര അവസാനിച്ചതിനെത്തുടർന്നാണ് നടരാജൻ തിരികെ നാട്ടിലെത്തിയത്. തമിഴ്നാട്ടിലെ സേലം ജില്ലയിലെ ചിന്നപ്പമ്പട്ടി ഗ്രാമത്തിലാണ് നടരാജൻ ജനിച്ചുവളർന്നത്. അദ്ദേഹത്തിനെ രഥംപോലെ അലങ്കരിച്ച സ്വീകരണ വാഹനത്തിൽ കയറ്റി വലിയ ജനക്കൂട്ടത്തിന്‍റെ അകമ്പടിയോടെ കൊണ്ടുപോകുന്ന വീഡിയോയാണ് സേവാഗ് പങ്കുവച്ചത്.
'ഇത് ഇന്ത്യയാണ്. ഇവിടെ ക്രിക്കറ്റ് ഒരു കളി മാത്രമല്ല അതിലും എത്രയോ വലുതാണ്. സേലം ജില്ലയിലെ ചിന്നപ്പമ്പട്ടി ഗ്രാമത്തിൽ എത്തിയ നടരാജന് ലഭിച്ച ഗംഭീര സ്വീകരണമാണിത്. എന്തൊരു അതുല്യമായ കഥയാണിത്'-സേവാഗ് ട്വിറ്ററിൽ കുറിച്ചു. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ അവസാന ടെസ്റ്റിലാണ് നടരാജൻ ടീം ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. കളിയിൽ മൂന്ന് വിക്കറ്റും നേടി. ബ്രിസ്‌ബേൻ മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി. നാല് മത്സരങ്ങളുടെ പരമ്പര 2-1 ന് ഇന്ത്യ വിജയിക്കുകയും ചെയ്തു. അവസാന ദിവസത്തെ കളിയിൽ മൂന്ന് ഓവർ മാത്രം ശേഷിക്കെ 328 റൺസ് നേടിയാണ് ടീം ഇന്ത്യ വിജയിച്ചത്.
Swagat nahi karoge ?
— Virender Sehwag (@virendersehwag) January 21, 2021
This is India. Here cricket is not just a game. It is so much more. Natarajan getting a grand welcome upon his arrival at his Chinnappampatti village in Salem district. What an incredible story.#Cricket pic.twitter.com/hjZ7kReCub
89 റൺസെടുത്ത റിഷഭ് പന്തായിരുന്നു കളിയിലെ വിജയശിൽപ്പി. 1988 നുശേഷം ഗബ്ബയിൽ ഓസ്ട്രേലിയയുടെ ആദ്യ തോൽവിയാണിത്. അവസാനം ഓസ്‌ട്രേലിയയെ ഇവിടെ പരാജയപ്പെടുത്തിയത് വെസ്റ്റ് ഇൻഡീസാണ്. ഇതിനുശേഷം 31 മത്സരങ്ങളിൽ ഓസീസ് തോൽവിയറിഞ്ഞിരുന്നില്ല. അതിൽ 24 മത്സരങ്ങൾ വിജയിച്ചപ്പോൾ ഏഴെണ്ണം സമനിലയിൽ അവസാനിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന, ടി 20 പരമ്പരകളിലും നടരാജൻ നേരത്തെ ടീം ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.