പ്രകോപിപ്പിച്ച് അടിവാങ്ങിക്കൊടുത്ത് കോഹ്ലി; ട്രോളുമായി സെവാഗ്
text_fieldsബിർമിങ്ഹാം: എഡ്ജ്ബാസ്റ്റൻ ടെസ്റ്റിൽ തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ വിരാട് കോഹ് ലിയും ഇംഗ്ലീഷ് ബാറ്റർ ജോണി ബെയർസ്റ്റോയും തമ്മിൽ നേർക്കുനേർ പോര്. പിന്നീട് കണ്ടത് ഇന്ത്യൻ ബൗളർമാരെ ബെയർസ്റ്റോ തല്ലിച്ചതക്കുന്നത്. രണ്ടാം ദിനം ക്രീസിലെത്തി തട്ടിമുട്ടി നീങ്ങുകയായിരുന്നു ബാറ്റർ. പ്രകോപനമുണ്ടാവും മുമ്പ് 61 പന്തിൽ എടുത്തത് വെറും 13 റൺസ്. എന്നാൽ, പിന്നീട് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കാൻ തുടങ്ങിയ ബെയർസ്റ്റോക്ക് നൂറ് തികക്കാൻ തുടർന്ന് വേണ്ടി വന്നത് 58 പന്തുകൾ മാത്രം.
119ാം പന്തിൽ സെഞ്ച്വറിയടിച്ച് വലിയ രീതിയിൽ ആഘോഷിക്കുകയും ചെയ്തു. ഒടുവിൽ മുഹമ്മദ് ഷമിയുടെ പന്തിൽ ഫസ്റ്റ് സ്ലിപ്പിൽ ഉജ്ജ്വല ക്യാച്ചെടുത്ത് കോഹ്ലി തന്നെ ബെയർസ്റ്റോയുടെ ഇന്നിങ്സിന് അന്ത്യമിട്ടു. രണ്ടാം ദിനം ഇന്ത്യന്‍ ബൗളര്‍മാരെ നേരിടാന്‍ ബുദ്ധിമുട്ടിയ ബെയര്‍സ്റ്റോയോട് 'സൗത്തിയേക്കാൾ വേഗമുണ്ട് അല്ലേ' എന്ന് കോഹ്ലി ചോദിക്കുന്നത് സ്റ്റമ്പ് മൈക്കിൽ പതിഞ്ഞു. മൂന്നാം ദിനം കളിയാരംഭിച്ചപ്പോഴും ബെയര്‍സ്റ്റോയെ വിട്ടില്ല.
പുജാരയെ കോഹ്ലി ഋഷഭ് പന്താക്കി - സെവാഗ്
ന്യൂഡൽഹി: ജോണി ബെയർസ്റ്റോയെ വിരാട് കോഹ്ലി പ്രകോപിപ്പിച്ച് തല്ലുവാങ്ങിയതിനെ ട്രോളി മുൻ ഇന്ത്യൻ ഓപണർ വീരേന്ദർ സെവാഗ്. കോഹ് ലി സ്ലെഡ്ജ് ചെയ്യുന്നതിന് മുമ്പ് ബെയർസ്റ്റോയുടെ സ്ട്രൈക്കിങ് റേറ്റ് 21 ആയിരുന്നെങ്കിൽ ശേഷം അത് 150 ആയെന്ന് സെവാഗ് ട്വീറ്റ് ചെയ്തു. ചേതേശ്വർ പുജാരയെപ്പോലെ കളിച്ചിരുന്നയാളെ ഋഷഭ് പന്തിന്റെ ശൈലിയിലേക്ക് കൊണ്ടുവരുകയാണ് കോഹ് ലി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.