ഒടുവിൽ ഐ.പി.എൽ സ്പോൺസർഷിപ്പിൽ നിന്ന് വിവോ പിന്മാറി; സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ട്
text_fields
ന്യൂഡൽഹി: കഴിഞ്ഞ രണ്ട് വർഷമായി കോടികളുടെ കിലുക്കമുള്ള ടി20 ക്രിക്കറ്റ് മാമാങ്കമായ ഇന്ത്യൻ പ്രീമിയർ ലീഗിെൻറ മുഖ്യ സ്പോൺസറാണ് ചൈനീസ് സ്മാർട്ഫോൺ കമ്പനിയായ വിവോ. എന്നാൽ ഇൗ വർഷം നടക്കാനിരിക്കുന്ന െഎ.പി.എൽ ടൂർണമെൻറ് സ്പോൺസർ ചെയ്യുന്നതിൽ നിന്നും വിവോ പിന്മാറിയതായി റിപ്പോർട്ടുകൾ. രാജ്യത്ത് ഉടലെടുത്ത ചൈന വിരുദ്ധ വികാരം ചൈനീസ് ആപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും നിരോധിക്കുന്നതിലേക്ക് വരെ നയിച്ചിരുന്നു. ഇതിന് പിന്നാലെ െഎ.പി.എൽ സ്പോൺസർഷിപ്പിൽ വിവോ തുടർന്നാൽ ടൂർണമെൻറ് ബഹിഷ്കരിക്കണമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ആഹ്വാനങ്ങൾ ഉയർന്നു.
അതേസമയം, ബി.സി.സി.െഎയുമായി നിലവിൽ അഞ്ച് വർഷത്തേക്കുള്ള സ്പോൺസർഷിപ്പ് പ്രോഗ്രാമിലാണ് വിവോ. അതിൽ നിന്നും അവർ പിന്മാറിയേക്കില്ല. 2018, 2019 െഎ.പി.എല്ലുകൾക്ക് ശേഷം, 2021, 2022, 2023 എന്നീ വർഷങ്ങളിൽ വിവോ തന്നെയാകും സ്പോൺസർ ചെയ്യുകയെന്നും റിപ്പോർട്ടുകളുണ്ട്.
രാജ്യത്ത് നിലനിൽക്കുന്ന ചൈന വിരുദ്ധ സാഹചര്യ മൂലം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് വിവോയുടെ പിന്മാറ്റമെന്നും സൂചനയുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനോട് ടൈറ്റിൽ സ്പോൺസർഷിപ്പിന് നൽകിവന്നിരുന്ന ഭീമൻ തുകയിൽ 130 കോടിയോളം ഇളവ് നൽകാൻ വിവോ ആവശ്യപ്പെട്ടിരുന്നുവെന്നും, അതിന് പിന്നാലെയാണ് കമ്പനിയുടെ പിന്മാറ്റമെന്നും മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. 440 കോടിയായിരുന്നു വിവോ നൽകേണ്ടിയിരുന്നത്.
അടുത്ത മൂന്ന് ദിവസങ്ങൾക്കകം തന്നെ ബി.സി.സി.െഎ ഇൗ വർഷത്തെ ടൈറ്റിൽ സ്പോൺസർഷിപ്പിനായുള്ള ടെൻഡർ തയാറാക്കുകയും അതിന് ശേഷം സ്പോൺസറെ തീരുമാനിക്കുകയും ചെയ്യും.
അനവധി അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങളുടെ ഷെഡ്യൂൾ തീരുമാനമായത്. ആസ്ത്രേലിയയിൽ നടക്കാനിരുന്ന ട്വൻറി 20 ലോകകപ്പ് മാറ്റിവെച്ച ഐ.സി.സി തീരുമാനത്തിന് പിന്നിൽ കോടികൾ മറിയുന്ന ഐ.പി.എൽ ഉപേക്ഷിക്കാതിരിക്കാനുള്ള ബി.സി.സി.ഐയുടെ സമ്മർദ്ദമാണെന്നത് പരസ്യമായ രഹസ്യമായിരുന്നു.
ഒടുവിൽ ഏറെ ചർച്ചകൾക്ക് ശേഷം ഐ.പി.എല്ലിൻെറ 13ാം സീസൺ സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യു.എ.ഇയിൽ നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ഇതിനുപിന്നാലെ ഐ.പി.എൽ അധികൃതർക്ക് വലിയ തലവേദന സൃഷ്ടിച്ചത് ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോയുടെ സ്പോൺസർഷിപ്പിനെച്ചൊല്ലിയുള്ള വിവാദവും.
വിവോയെ നിലനിർത്തിയതിനു പിന്നാലെ കേന്ദ്രസർക്കാരിനെ പ്രതിപക്ഷം കടന്നാക്രമിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. വിഷയത്തിൽ കേന്ദ്രത്തിെൻറ നിലപാട് ഇരട്ടത്താപ്പാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പ്രതികരിച്ചു. ചൈനീസ് നിർമിത ടി.വികൾ ബാൽക്കണിയിൽ നിന്നും എറിഞ്ഞുപൊട്ടിച്ച മണ്ടൻമാരോട് എനിക്ക് സഹതാപമാണെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.