വി.വി.എസ് ലക്ഷ്മൺ പിന്മാറിയേക്കും; ഇന്ത്യൻ ടീമിന് വിദേശ പരിശീലകനെത്തുമെന്ന് ഏറെകുറെ ഉറപ്പായി
text_fieldsമുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനമൊഴിയുന്ന രാഹുൽ ദ്രാവിഡിന് പകരക്കാരനാകാൻ വി.വി.എസ് ലക്ഷ്മണും തയാറല്ലെന്ന് റിപ്പോർട്ട്. ഔദ്യോഗികമായി പ്രതികരണം പുറത്തുവന്നിട്ടില്ലെങ്കിലും മുൻ ഇന്ത്യൻ താരത്തിന്റെ താൽപര്യകുറവ് ബന്ധപ്പെട്ടവരെ അറിയിച്ചതായാണ് സൂചന. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടറായ ലക്ഷ്മൺ ആസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലും ഏഷ്യൻ ഗെയിംസിലും ഉൾപ്പെടെ ഇന്ത്യൻ ടീമിന്റെ താത്കാലിക പരിശീലകനായിട്ടുണ്ട്. ഈ പരിചയമാണ് ദ്രാവിഡിന് ശേഷം ലക്ഷ്മൺ എന്നതിലേക്ക് ടീം മാനേജ്മന്റെ എത്തിയത്.
എന്നാൽ, ലക്ഷ്മണും പിൻമാറുന്നതോടെ ഒരു വിദേശ താരം ഇന്ത്യയുടെ പരിശീലകനാകാനുള്ള സാധ്യത ഏറെ കുറെ ശക്തമായി. മുൻ ന്യൂസിലൻഡ് നായകൻ സ്റ്റീഫൻ ഫ്ലെമിങിന്റെ പേരാണ് ഏറ്റവും കൂടുതൽ ഉയർന്ന് കേൾക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലകനായ ഫ്ലെമിങ്ങിനെ ബി.സി.സി.ഐ പരിഗണിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ആസ്ട്രേലിയൻ ഇതിഹാസം റിക്കിപോണ്ടിങ്ങിന്റെ പേരും പരിഗണനയിലുണ്ട്. പോണ്ടിങ് നിലവിൽ ഡൽഹി ക്യാപിറ്റൽസിനെ പരിശീലിപ്പിക്കുന്നുണ്ട്. ഇരുവർക്കും ദീർഘകാലത്തെ പരിശീലന പരിചയമുണ്ട്. മൂന്ന് ഫോർമാറ്റിനും യോജിച്ച പരിശീലനകനെയാണ് ബി.സി.സി.ഐ തേടുന്നത്. പരിശീലക റോളിനായി മെയ് 27 വരെ അപേക്ഷ സമർപ്പിക്കാനാകും.
നിലവിൽ ഐ.പി.എല്ലിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ മുഖ്യ പരിശീലകനായി സേവനമനുഷ്ഠിക്കുന്ന ജസ്റ്റിൻ ലാംഗറിന്റെ പേരും ഉയരുന്നുണ്ട്. 2018 നും 2022 നും ഇടയിൽ ആസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിൻ്റെ പരിശീലകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.