Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടീം സെറ്റാക്കാൻ​...

ടീം സെറ്റാക്കാൻ​ രഹാനെക്ക്​ വസീം ജാഫറിന്‍റെ രഹസ്യ സന്ദേശം; 'ഡീകോഡ്'​ ചെയ്​ത്​ ആരാധകർ

text_fields
bookmark_border
wasim jaffer and his tweet
cancel

മെൽബൺ: ഡൗൺ അണ്ടറിൽ കഴിഞ്ഞ തവണ നേടിയ പരമ്പര വിജയത്തിന്‍റെ ആത്മവി​ശ്വാസത്തിൽ കംഗാരുക്കളുടെ നാട്ടിൽ പറന്നിറങ്ങിയ ഇന്ത്യക്ക്​ ആദ്യ ടെസ്റ്റിൽ നാണം കെട്ട തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ചരിത്രത്തിലെ ഏറ്റവും ചെറിയ സ്​കോറായ 36 റൺസിന്​ രണ്ടാം ഇന്നിങ്​സ്​ അവസാനിപ്പിച്ച ഇന്ത്യക്ക്​ എട്ട്​ വിക്കറ്റിന്‍റെ തോൽവി പിണഞ്ഞു.

നായകൻ വിരാട്​ കോഹ്​ലി വ്യക്തിപരമായ ആവശ്യങ്ങൾക്കായി അവധിയിൽ പ്രവേശിച്ചതോടെ ശേഷിക്കുന്ന മത്സരങ്ങളിൽ അജിൻക്യ രഹാനെയാണ്​ ടീമിനെ നയിക്കുന്നത്​.

വരും മത്സരങ്ങളിൽ ടീമിനെ പുനരുജ്ജീവിപ്പിക്കാൻ വേണ്ടി രഹാനെക്ക്​ മുൻ ഇന്ത്യ ഓപണറും രഞ്​ജി ട്രോഫി ഇതിഹാസവുമായ വസീം ജാഫർ നൽകിയ ഉപദേശമാണ്​ ഇപ്പോൾ ആരാധകർ ചർച്ചയാക്കുന്നത്​. ട്വിറ്ററിലൂടെ ജാഫർ നൽകിയ രഹസ്യ സന്ദേശം 'ഡീകോഡ്​' ചെയ്​തിരിക്കുകയാണ്​ ആരാധകർ.

16 ഇംഗ്ലീഷ്​ വാക്കുകൾ താ​ഴെ​ താഴെ എഴുതിയായിരുന്നു വസീം ജാഫറിന്‍റെ സന്ദേശം. ഇത്​ കണ്ട്​ തലപുകച്ച ആരാധകർ ഒടുവിൽ ഉത്തരത്തിലെത്തി. ജാഫറിന്‍റെ സന്ദേശത്തിലെ ഓരോ വാക്കിന്‍റെയും ആദ്യാക്ഷരങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് പിക്ക് ഗില്‍ ആന്‍ഡ് രാഹുല്‍ (PICK GILL AND RAHUL) എന്നാണെന്നാണ് ആരാധകര്‍ കണ്ടെത്തി.

ബോക്​സിങ്​ ഡേ ടെസ്​റ്റിൽ കെ.എൽ. രാഹുലിനെയും ശുഭ്​മാൻ ഗില്ലിനെയും ടീമിൽ ഉൾപെടുത്തണമെന്നാണ്​ ജാഫർ പറയുന്നത്​. സന്നാഹ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗില്ലിനെ പുറത്തിരുത്തിയായിരുന്നു പൃഥ്വി ഷാക്ക്​ അവസരം നൽകിയത്​. എന്നാൽ ഷാ വൻ പരാജയമായി. രണ്ടാം ടെസ്റ്റിൽ ഷാക്ക്​ പകരം ഗില്ലും നായകൻ കോഹ്​ലിക്ക്​ പകരം കെ.എൽ. രാഹുലും ടീമിലെത്തിയേക്കും.

ഹനുമാ വിഹാരിക്ക് പകരം രവീന്ദ്ര ജദേജയും മുഹമ്മദ് ഷമിക്ക് പകരം മുഹമ്മദ് സിറാജും വൃദ്ധിമാന്‍ സാഹക്ക് പകരം ഋഷഭ്​ പന്തിനെയും പരിഗണിക്കാൻ സാധ്യതയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wasim jafferboxing day testajinkya rahane
News Summary - Wasim Jaffer has a ‘hidden message’ for Rahane ahead of Boxing Day Test
Next Story