ഷാർജ സ്റ്റേഡിയത്തിനടുത്ത് ഡ്രൈവ് ചെയ്യുന്നവരുടെ ശ്രദ്ധക്ക്; ഡിവില്ലിയേഴ്സ് ബാറ്റുചെയ്യുന്നുണ്ട്
text_fieldsഷാർജ: എ.ബി ഡിവില്ലിയേഴ്സ് തെൻറ വിശ്വരൂപം പുറത്തെടുത്ത ദിവസമായിരുന്നു തിങ്കളാഴ്ചത്തേത്. 33 പന്തിൽ നിന്നും 73 റൺസെടുത്ത ഡിവില്ലിയേഴ്സിെൻറ മികവിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ കൊൽകത്ത നൈറ്റ് റൈഡേഴ്സിനെ 82 റൺസിന് തകർത്തിരുന്നു.
അഞ്ചു ബൗണ്ടറികളും ആറുസിക്സറുമാണ് എ.ബി.ഡിയുടെ ബാറ്റിൽ നിന്നും പിറന്നത്. അതിൽ തന്നെ രണ്ടുസിക്സറുകൾ പറന്നിറങ്ങിയത് ഷാർജ സ്റ്റേഡിയത്തിന് സമീപത്തുള്ള റോഡിലേക്കാണ്. പന്ത് ഓടിക്കൊണ്ടിരുന്ന കാറുകളിൽ പതിക്കുകയും ചെയ്തു.
നേരിട്ട് പതിക്കാതെ നിലത്ത് പിച്ച് ചെയ്ത് പതിച്ചതിനാൽ കാറിന് അപകടമൊന്നും പറ്റിയിട്ടില്ല. സംഭവത്തിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. റോഡിൽ പന്തുപിടിച്ചുനിൽക്കുന്ന ബാലെൻറ ചിത്രവും സമൂഹമാധ്യമങ്ങളിൽ പറന്നുനടക്കുന്നുണ്ട്.
സിക്സറുകളുടെ ദൂരത്തേക്കാളും ഷാർജ സ്റ്റേഡിയത്തിെൻറ രൂപകൽപ്പനയാണ് പന്തുകളെ റോഡിലെത്തിക്കുന്നത്. ഗാലറിയുടെ മേൽക്കൂരക്ക് ഉയരം കുറവായതിനാൽ റൂഫിൽ പതിക്കുന്ന സിക്സറുകൾ വേഗത്തിൽ റോഡിലേക്ക് വീഴും. മുമ്പ് മഹേന്ദ്രസിങ് ധോണി അടിച്ച പന്ത് റോഡിലൂടെ പോയിരുന്ന വഴിപോക്കന് കിട്ടിയിരുന്നു. എന്തായാലും ഷാർജ സ്റ്റേഡിയത്തിൽ കളി നടക്കുന്ന ദിവസം റോഡിലൂടെ പോകുന്നവർ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാകും. പ്രത്യേകിച്ചും ഡിവില്ലിയേഴ്സിനെപ്പോലുള്ള ഹിറ്റർമാർ ബാറ്റ്ചെയ്യുേമ്പാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.