'ഞങ്ങൾ നിരപരാധികൾ; കെട്ടുകഥ നിർത്തണം'; ബാൻക്രോഫ്റ്റിെൻറ വെളിപ്പെടുത്തൽ തള്ളി ഓസീസ് ബൗളർമാർ
text_fieldsസിഡ്നി: ബൗളർമാരുടെ അറിവോടെയാണ് വിവാദ പന്ത്ചുരണ്ടൽ അരങ്ങേറിയതെന്ന കാമറൂൺ ബാൻക്രോഫ്റ്റിെൻറ വെളിപ്പെടുത്തൽ തള്ളി ആസ്ട്രേലിയൻ ടീമിലെ സഹതാരങ്ങൾ. ആസ്ട്രേലിയൻ ക്രിക്കറ്റിന് തീരാകളങ്കമായി മാറിയ 2018 മാർച്ചിൽ നടന്ന കേപ്ടൗൺ ടെസ്റ്റിലെ 'സാൻഡ്പേപ്പർ ഗേറ്റ്' വിവാദത്തിൽ മുഖ്യകഥാപാത്രമായ ബാൻക്രോഫ്റ്റാണ് ടീമിൽ ബൗളർമാരെ കുരുക്കും വിധം വെടിപൊട്ടിച്ചത്.
എന്നാൽ, കഴിഞ്ഞ ദിവസം സംയുക്ത പ്രസ്താവനയിലൂടെ ടെസ്റ്റ് ടീമിലെ ബൗളർമാരായ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്, ജോഷ് ഹേസൽവുഡ്, നഥാൻ ലിയോൺ എന്നിവർ ബാൻക്രോഫ്റ്റിെൻറ പരാമർശത്തെ തള്ളി. കിംവദന്തികളും നിഗൂഢതകളും അവസാനിപ്പിക്കണമെന്നാ വശ്യപ്പെട്ടാണ് നാലുപേരും തങ്ങളുടെ നിരപരാധിത്വം ബോധ്യപ്പെടുത്തിയത്.
'ഞങ്ങളുടെ സത്യസന്ധതയിൽ ഞങ്ങൾ അഭിമാനിക്കുന്നു. മുൻതാരങ്ങളും ചില മാധ്യമപ്രവർത്തകരും ഞങ്ങളുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നത് നിരാശപ്പെടുത്തുന്നു. ഇൗ വിഷയത്തിൽ പലതവണ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. ന്യൂലാൻഡ്സിലെ ടി.വി സ്ക്രീനിൽ ആ ദൃശ്യം തെളിയും വരെ, പന്ത് ചുരണ്ടാൻ ഒരു വസ്തു പുറത്തു നിന്നും കൊണ്ടുവന്ന കാര്യം ഞങ്ങളാർക്കും അറിയില്ലായിരുന്നു. ' -തങ്ങളുടെ നിരപരാധിത്വം ബോധ്യപ്പെടുത്തിക്കൊണ്ട് നാലുപേരും വിശദീകരിച്ചു. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെയാണ് ബാൻക്രോഫ്റ്റ് ടീമിലെ ബൗളർമാർക്കു കൂടി പന്ത് ചുരണ്ടൽ അറിവുള്ളതായി വെളിപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.