ഒരു സീസൺ കൊണ്ട് തള്ളിപ്പറയില്ല, 2021ലും ധോണി നയിക്കും -ചെന്നൈ സി.ഇ.ഒ
text_fieldsചെന്നൈ: ഐ.പി.എൽ സീസണിൽ ചെന്നൈ സൂപ്പർകിങ്സിെൻറ നിരാശാജനകമായ പ്രകടനത്തെത്തുടർന്ന് 'തല'എം.എസ് ധോണിയെ മാറ്റുമെന്ന് കരുതിയവർക്ക് തെറ്റി. 2021ലും ധോണിതന്നെ ചെന്നൈയെ നയിക്കുമെന്ന ആത്മവിശ്വാസവുമായി ടീമിെൻറ സി.ഇ.ഒ കാശി വിശ്വനാഥൻ തന്നെ രംഗത്തെത്തി.
''തീർച്ചയായും, ധോണി 2021ലും സി.എസ്.കെയെ നയിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. അദ്ദേഹം ഞങ്ങൾക്കായി ഐ.പി.എല്ലിൽ മൂന്ന് കിരീടം തന്നിട്ടുണ്ട്. േപ്ല ഓഫിന് യോഗ്യത നേടാനാകാത്ത ആദ്യ ടൂർണമെൻറാണിത്. മറ്റു ടീമുകളും ഇതുവരെ േപ്ലഓഫ് ഉറപ്പിച്ചിട്ടില്ല. ഒു മോശം വർഷം കൊണ്ട് എല്ലാം മാറ്റണമെന്നതിൽ അർത്ഥമില്ല'' -കാശി വിശ്വനാഥൻ മാധ്യമങ്ങളോട് പറഞ്ഞു.
സീസണിൽ 12 കളികളിൽ എട്ടും തോറ്റ ചെന്നൈ അവസാന സ്ഥാനത്താണ്. ടീമിെൻറ മോശം പ്രകടനത്തിനൊപ്പം ധോണിക്കും ശോഭിക്കാനായിരുന്നില്ല. അതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ധോണി ഐ.പി.എല്ലിൽ നിന്നും വിരമിക്കുമെന്ന് അഭ്യൂഹമുയർന്നിരുന്നു. ടീം സി.ഇ.ഒയുടെ പ്രസ്താവനയോടെ ഈ അഭ്യൂഹങ്ങൾക്ക് താൽകാലിക വിരാമമാകുകയാണ്.
ടീമിന് പ്രതിഭ പുറത്തെടുക്കാനായില്ല, ജയിക്കാവുന്ന മത്സരങ്ങളും തോറ്റു. സുരേഷ് റെയ്നയുടെയും ഹർഭജൻ സിങ്ങിെൻറയും പിൻവാങ്ങലും ക്യാമ്പിലെ കോവിഡ് കേസുകളും ടീമിന് വിനയായതായി സി.ഇ.ഒ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.